ബ്രക്‌സിറ്റിനെതിരായ പ്രകടനത്തില്‍ അണിനിരന്നത് ആയിരങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ അണിനിരന്നത് ആയിരങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ പതാകയുമായാണ് ഇവര്‍ റാലിയില്‍ പങ്കെടുത്തത്. ‘ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനെ സ്‌നേഹിക്കുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. ശനിയാഴ്ചയാണ് സെന്റട്രല്‍ ലണ്ടനിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.

യുവാക്കളാണ് കൂടുതലായും റാലിയില്‍ പങ്കെടുത്തത്. യൂറോപ്യന്‍ യൂണിയനെ അനുകൂലിച്ചും ബ്രക്‌സിറ്റിനെ എതിര്‍ത്തുമുള്ള ബാനറുകളാണ് ഇവര്‍ ഉയര്‍ത്തിയിരുന്നത്. ഹിതപരിശോധന പ്രഖ്യാപിച്ച പ്രസിഡന്റ് ഡേവിഡ് കാമറൂണിനെതിരെയും സമരക്കാര്‍ പ്രതിഷേധമുയര്‍ത്തി. തങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നും ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകരുതെന്നും സമരക്കാര്‍ അവശ്യപ്പെട്ടു.

40,000 പേര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. എന്നാല്‍ പോലീസ് അധികൃതര്‍ ഇതുവരെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ഹിതപരിശോധനയില്‍ 51.9 ശതമാനം പേര്‍ ബ്രക്‌സിറ്റിനെ അനുകൂലിച്ചും 48.1 ശതമാനം പേര്‍ ബ്രക്‌സിറ്റിനെ എതിര്‍ത്തുമാണ് വോട്ട് ചെയ്തിരുന്നത്. നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചത് എന്നതിനാല്‍ രണ്ടാമതും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് നാല് മില്യണില്‍ അധികം പേര്‍ ഒപ്പിട്ട  നിവേധനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ടാം ഹിതപരിശോധന ഉണ്ടാകില്ലെന്ന് ഡേവിഡ് കാമറൂണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും യു കെ നിയമം അനുസരിച്ച് രണ്ടാം ഹിതപരിശോധന എന്ന വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ചയാകും. ലണ്ടനിലെ 60 ശതമാനം പേരും ബ്രക്‌സിറ്റിനെ എതിര്‍ത്താണ് വോട്ട് ചെയ്തിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: