ജീവനക്കാരുടെ അഭാവം കാരണം സൈക്കാട്രിക് നേഴ്‌സുമാര്‍ ബദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് നേഴ്‌സുമാര്‍ ഇല്ലാത്തത് കാരണം നിലവിലുള്ള നേഴ്‌സുമാര്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് നേഴ്‌സസ് അസോസിയേഷന്‍ ഈ ആഴ്ച സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യത്തിന് നേഴ്‌സുമാര്‍ ഇല്ലാത്തത് നിലവിലുള്ള നേഴ്‌സുമാര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും ഇത് കാരണം രേഗികളുടെ ജീവന്‍ അപകടത്തിലാണെന്നും അയര്‍ലണ്ട് സൈക്കാട്രിക് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. ആവശ്യത്തിന് നേഴ്‌സുമാര്‍ ഇല്ലാത്തത് കാരണം രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധ ലഭിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

രോഗിയുമായി മികച്ച ബന്ധം ഉണ്ടാക്കിയെടുക്കുകയും അവരുടെ പ്രശ്‌നം മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ അവരുടെ രോഗം പെട്ടെന്ന് ബേധമാവുകയുള്ളുവെന്നും എന്നാല്‍ നേഴ്‌സുമാരുടെ അഭാവം കാരണം ഇതിന് സാധിക്കുന്നില്ലെന്നും സൈക്കാട്രിക് നേഴ്‌സുമാരുടെ വര്‍ക്കിങ് കമ്മ്യൂണിയായ ലയ അറിയിച്ചു. മാത്രമല്ല ഇപ്പോഴുള്ള നേഴ്‌സുമാര്‍ ഓവര്‍ ടൈം ജോലി ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ഇത് കാരണം അവര്‍ വളരെ ക്ഷീണിതരാണെന്നും ലയ വ്യക്തമാക്കി.

ജൂനിയര്‍ നേഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ കുറവും താമസത്തിന് വേണ്ടി അവര്‍ കൊടുക്കേണ്ടിവരുന്ന വാടക വളരെ കൂടുതലും ആയതിനാല്‍ ജോലിയില്‍ തുടരാന്‍ ഈ നേഴ്‌സുമാര്‍ തയ്യാറാകുന്നില്ലെന്നും അവര്‍ അറിയിച്ചു. രാജ്യത്ത് നിന്ന് പരിശീലനം ലഭിച്ച ജൂനിയര്‍ നേഴ്‌സുമാര്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്ന് മുതിര്‍ന്ന നേഴ്‌സുമാര്‍ പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: