മെഡിക്കല്‍ കാര്‍ഡിനുള്ള 39000 വരുന്ന അപേക്ഷകള്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: മെഡിക്കല്‍ കാര്‍ഡിനുള്ള 39000 വരുന്ന അപേക്ഷകള്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. എച്ച്എസ്ഇ കഴിഞ്ഞ വര്‍ഷം നിസരിച്ചവരുടേതാണ് ഈ കണക്കുകള്‍. ടിഡിയായ ബെര്‍നാര്‍ഡ് ഡര്‍ക്കനിന് നല്‍കിയ വിവരങ്ങളാണിത്. പുതിയ അപേക്ഷകരുടെ എണ്ണം കുറയുന്നതായാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്.

2015 ജൂണില്‍ 69000 പുതിയ അപേക്ഷകള്‌ വന്ന സ്ഥാനത്ത് ഈവര്‍ഷം മേയ്മാസത്തില്‍ 9257 പേരാണ് അപേക്ഷിച്ചിരിക്കുന്നത്.പൊതുവില്‍ ഭൂരിഭാഗം അപേക്ഷകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. 39,000 എണ്ണം കാര്‍ഡുകള്‍ പുതുക്കാനുള്ളതാണ്. വളരെയേറെ രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്നതാണ് കാര്‍ഡ്. നിരസിക്കപ്പെട്ടതില്‍ ഗൗരമായ രീതിയില്‍ രോഗം ബാധിച്ചവരുണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. പാര്‍ലമെന്‍റില്‍ ഇക്കാര്യം ടിഡി മൈക്കിള്‍ ഹെയ് ലി-റെയ് ചൂണ്ടികാണിച്ചിരുന്നു.

കെറിയില്‍ നിന്നുള്ള വിന്‍സെന്‍റ് ബെഹാമിന് മെഡിക്കല്‍ കാര്‍ഡ് നിഷേധിച്ചതാണ് ചൂണ്ടികാണിക്കപ്പെട്ടത്. തലച്ചോറുലും സ്പൈനല്‍ കോഡിലും പുഴപ്പ് ബാധിച്ച് തുടങ്ങിയിരുന്ന ഇദ്ദേഹത്തിന് വിവിധ നാഡീ പ്രശ്നങ്ങള്‍ വന്നിരുന്നു. 22 ഡ്കോടര്‍മാരെയാണ് ഇദ്ദേഹം കണ്ടിരുന്നത്. പതിവായി ബോട്ടോക്സ് കുത്തിവെയ്പ്പും സ്വീകരിച്ച് വരികയായിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഇദ്ദേഹത്തിന്‍റെ മെഡിക്കല്‍ കാര്‍ഡ് നിരസിക്കപ്പെട്ടു. ഇത്തരത്തില്‍ രോഗാവസ്ഥയിലുള്ളവര്ക്കാണ് ഡിസ്ക്രീഷനറി മെഡിക്കല്‍ കാര്‍ഡ് നല്‍കേണ്ടത് എന്നുള്ളപ്പോള്‍ കാര്‍ഡ് നിരസിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

ഇത് കൂടാതെ കുട്ടികള്‍ക്കും കാര്‍ഡ് നിരസിക്കപ്പെടുന്നതായാണ് പരാതിയുള്ളത്. ഒമ്പത് വയസുള്ള ലൂസി ഒ കോണറുടെ സംഭവം വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കാര്‍ഡ് അപേക്ഷ നിരസിച്ചത്. മരുന്ന്, ജിപി സന്ദര്‍ശനം, കൃത്രമി തലമുടി എന്നിവയ്ക്ക് വേണ്ടിയായിരുന്നു കാര്‍ഡ് ആവശ്യപ്പെട്ടത്. നൂറ് കണക്കിന് യൂറോ ചെലവ് വരുന്നത് കാര്‍ഡിലൂടെ കുറഞ്ഞ് കിട്ടുമെന്ന് കരുതിയായിരുന്നു ഇത്. എച്ച്എസ്ഇ നിരസിച്ചെങ്കിലും അപീലിലൂടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവര്‍ കാര്‍ഡ് നേടിയിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: