കബാലി ഓണ്‍ലൈന്‍ റിലീസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി വിലക്കി. 225 വെബ്‌സൈറ്റുകള്‍ക്ക് കബാലിയുടെ ദൃശ്യങ്ങളടങ്ങിയ പേജ് പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 169 ഇന്റര്‍നെറ്റ് സേവനദാതാക്കളേയും വിലക്കിയിട്ടുണ്ട്. കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കും ഇത് സംബന്ധിച്ച് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കര്‍ശന ശിക്ഷ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: