അമല പോള്‍ വിവാഹമോചനത്തിന്

അമല പോള്‍-എഎല്‍ വിജയ് ദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നതാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി പുറത്തുവന്നിരുന്നു.

ദേശീയമാധ്യമങ്ങളും പ്രമുഖ തമിഴ് മാധ്യമങ്ങളുമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളും തമിഴകത്തെ ഒരു സൂപ്പര്‍താരവുമായുള്ള അകമഴിഞ്ഞ അടുപ്പവുമാണ് വേര്‍പിരിയലിന് വഴിവച്ചതെന്നും ആരോപണമുണ്ട്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും രണ്ടുപേരും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. ഈയിടെയായി ഇരുവരും ഒന്നിച്ച് ഒരു പരിപാടികളിലും പങ്കെടുത്തിരുന്നുമില്ല.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോള്‍ നടി.

എ എല്‍ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിള്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്‍. ഈ സിനിമയില്‍ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോള്‍ ആണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: