ലെഡ് കുടിവെള്ളത്തില്‍ ചേരുന്നത് കുറയ്ക്കാന്‍ രാസപദാര്‍ത്ഥം ചേര്‍ക്കാന്‍ നിര്‍ദേശം മുന്നോട്ട് വെച്ച് ഐറിഷ് വാട്ടര്‍

ഡബ്ലിന്: ഐറിഷ് വാട്ടര്‍ പൈപ്പ് വെള്ളത്തില്‍ ലെഡ് കലരുന്നത് മൂലമുള്ള പ്രശ്നത്തിന് പരിഹാരമായി രാസ പദാര്‍ത്ഥം ചേര്‍ക്കാന്‍ നിര്‍ദേശം വെയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഓര്‍ത്തോഫോസ്ഫേറ്റ് ചേര്‍ക്കാനാണ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. അന്തര്‍ദേശീയമായി ലെഡ് വെള്ളത്തില്‍ കലര്‍ന്ന് വിഷാമാകുന്നത് തടയുന്നതിന് ഉപയോഗിച്ച് വരുന്ന രാസപദാര്‍ത്ഥണിത്. യുകെയിലും വടക്കന്‍ അമേരിക്കയിലും ഈ രീതിയാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.

പൈപ്പുകളുടെ അകത്ത് ലെഡ് പൂശി വരുന്നതാണ് വെള്ളത്തില്‍ ലെഡിന്‍റെ അംശം വരുന്നതിന് കാരണമാകുന്നത്. ഓര്‍തോഫോസ്ഫേറ്റ് ലെഡിന്‍റെ ലയനം കുറയ്ക്കുന്നതിന് സഹായകരമാണ്. പാലുത്പന്നങ്ങളിലും മാംസത്തിലും ഓര്‍ത്തോഫോസ്ഫറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഐറിഷ് വാട്ടര്‍ ഇന്ന് ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടുന്നത് ആരംഭിച്ചിട്ടുണ്ട്.

40,000 വരുന്ന ലെഡ് പൈപ്പുകള്‍ ജലവിതരണ സംവിധാനത്തില്‍ നിന്ന് മാറ്റുന്നതും ആലോചനയിലുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാകും ഇത്. ലെഡ് പൈപ്പുകളെ പൂര്‍ണമായി ഒഴിവാക്കനാകുമെന്ന പ്രതീക്ഷയിലാണ് ഐറിഷ് വാട്ടര്‍. വീടുകളിലും മറ്റും ലെഡ് പൈപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ഉപഭോക്താക്കള്‍ തന്നെ മാറ്റേണ്ടതാണ്.1980ന് മുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ലെഡ് പൈപ്പുകള്‍ കാണാനുള്ള സാധ്യത കൂടതലാണ്. ഈരീതിയില്‍ 180000 വീടുകളെ ഇത് ഇപ്പോഴും ബാധിച്ചിട്ടുള്ള വിഷയമാണെന്നും വിലയിരുത്തുന്നുണ്ട്. ലെഡ് ശരീരത്തിലെത്തുന്നത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ദോഷകരമാണ്. തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കാവുന്നതാണിത്.

പുതിയ നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡപ്രകാരമുള്ള നിലവാരത്തില്‍ ജലവിതരണം എത്തിക്കുമെന്ന് ഐറിഷ് വാട്ടര്‍ കരുതുന്നുണ്ട്. അടുത്ത എട്ട് ആഴ്ച്ചവരെയാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല‍്‍കാന്‍ കഴിയുക.

എസ്

Share this news

Leave a Reply

%d bloggers like this: