അര്‍ണാബ് ഗോസ്വാമിക്കെതിരെ സാക്കിര്‍ നായിക്ക് 500 കോടിരൂപയുടെ മാനനഷ്ടക്കേസ് നല്‍കി

മുംബൈ: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനെതിരെയും സാക്കിര്‍ നായിക്ക് 500 കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സാകിര്‍ നായികിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. അര്‍ണബ് ഗോസ്വാമി തനിക്കെതിരെ വിദ്വേഷ പ്രചാരണവും മാധ്യമ വിചാരണയും നടത്തി എന്നാരോപിച്ചാണ് സാക്കിര്‍ നായിക്ക് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ചാനല്‍ കാരണമായെന്നും തന്റെയും മുസ്‌ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും അഭിഭാഷകനായ മുബിന്‍ സോല്‍കര്‍ മുഖേന നല്‍കിയ നോട്ടീസില്‍ സാക്കിര്‍ നായിക്ക് കുറ്റപ്പെടുത്തുന്നു. ടൈംസ് നൗ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അവിനാശ് കൗള്‍,  ടൈംസ് ഗ്‌ളോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുനില്‍ ലല്ല എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

തനിക്കെതിരായ പ്രചരണത്തില്‍ ടൈംസ് നൗ ചാനലും അര്‍ണബും മാപ്പ് പറയണമെന്നും സാകിര്‍ നായിക് ആവശ്യപ്പെടുന്നു. സാക്കിര്‍ നായിക്കിനെതിരെ അപകീര്‍ത്തിപരവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെയും പരാതി നല്‍കുമെന്ന് അഭിഭാഷകന്‍  മുബിന്‍ സോല്‍ക്കര്‍ പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: