വാടകവീട് കിട്ടണമെങ്കില്‍ മൂന്നുമാസത്തെ വാടക സെക്യൂരിറ്റി ഡിപ്പോസിറ്റ്: വീടന്വേഷിക്കുന്നവര്‍ക്ക് പുതിയ കടമ്പ

ഡബ്ലിന്‍: വാടകവീട് ലഭിക്കണമെങ്കില്‍ ആദ്യം മൂന്നു മാസത്തെ വാടക സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണമെന്ന ആവശ്യത്തിന് നിയമസാധുത നല്‍കാനുള്ള നീക്കവുമായി രാജ്യത്തെ വീട്ടുടമകളുടെ സംഘടന രംഗത്തെത്തിയത് വാടകയ്ക്ക് വീടന്വേഷിക്കുന്ന മലയാളികളടക്കമുള്ള താല്‍ക്കാലിക കുടിയേറ്റക്കാര്‍ക്കു മുന്നില്‍ പുതിയ കടമ്പയായി.
നീക്കത്തിന് നിയമപ്രാബല്യം ലഭിക്കുന്നതിനു മുമ്പേ തന്നെ പല ഉടമകളും ഇത് നടപ്പാക്കാനും തുടങ്ങിക്കഴിഞ്ഞു.
വാടക തരാതിരിക്കുക, ആവശ്യപ്പെടുമ്പോള്‍ വീട് ഒഴിഞ്ഞുകൊടുക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനാണ് മൂന്നുമാസത്തെ വാടക മുന്‍കൂര്‍ വാങ്ങിക്കുന്നതെന്ന് ഉടമകളുടെ സംഘടന പറയുന്നു. എന്നാല്‍ രാജ്യത്തെ വാടകക്കാരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും വീടൊഴിഞ്ഞുപോകുമ്പോള്‍ ഈ തുക തിരികെ ലഭിക്കുന്നില്ലെന്നാണ് റെഡ് സീ നടത്തിയ സര്‍വേ തെളിയിക്കുന്നത്. പലതരം സാങ്കേതികത്വങ്ങള്‍ പറഞ്ഞാണ് ഉടമകള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് പിടിച്ചുവയ്ക്കുന്നത്.
സെക്യൂരിറ്റി ഡിപ്പോസിറ്റ് വാടകക്കാരന്റെയും ഉടമയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ആയി ബാങ്കില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശവും മിക്കപ്പോഴും ഉടമകള്‍ അംഗീകരിക്കാത്ത നിലയാണ്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: