മാമോദീസ മുക്കാത്ത കുട്ടികള്‍ക്കു മുന്നില്‍ പടിയടച്ച് ഐറിഷ് കത്തോലിക്കാ സ്‌കൂളുകള്‍

ഡബ്ലിന്‍: രാജ്യത്തെ 96 ശതമാനം പ്രൈമറി സ്‌കൂളുകളും നിയന്ത്രിക്കുന്ന കത്തോലിക്കാ സഭ സ്‌കൂള്‍ പ്രവേശനത്തിന് ജ്ഞാനസ്‌നാനം അനിവാര്യമായ യോഗ്യതയാക്കുന്നത് സഭാവിശ്വാസികളല്ലാത്ത രക്ഷിതാക്കള്‍ക്ക് പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുന്ന എഡ്യുക്കേറ്റ് ടുഗദര്‍ സ്‌കൂളുകളുടെ എണ്ണം കുറവായതാണ് ഇവരെയും കത്തോലിക്കാ സഭയുടെ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്.
സഭയുടെ സ്‌കൂളുകളില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിനുശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് മാത്രമേ സ്വീകരിക്കാത്ത കുട്ടികളെ പരിഗണിക്കുകയുള്ളൂ. അതേസമയം എഡ്യുക്കേറ്റ് ടുഗദര്‍ സ്‌കൂളുകളില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം പ്രവേശനം എന്ന രീതിയാണ് പിന്തുടരുന്നത്.
സ്‌കൂള്‍ പ്രവേശനം എന്ന ജീവിതത്തിലെ ആദ്യ കടമ്പ കടക്കുന്നതിനായി മാത്രം താല്‍പര്യമില്ലാതെയാണെങ്കിലും കുഞ്ഞിനെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്ന രക്ഷിതാക്കളുടെ എണ്ണവും കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: