ജി.എസ്.ടി. കേരളത്തിന് ഗുണകരമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി.) ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിക്കും. ജി.എസ്.ടിയിലൂടെ ഇപ്പോള്‍ നഷ്ടമാകുന്ന നികുതിയും ഖജനാവിലേക്ക് വരും.

ചരക്ക് സേവന നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഗുണകരമാണ്. ഉല്‍പ്പാദന കേന്ദ്രത്തിന് പകരം ഉപഭോഗ കേന്ദ്രത്തില്‍ ഈടാക്കാനുളള ജി.എസ്.ടിയിലെ വ്യവസ്ഥ കേരളത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കും. എന്നാല്‍ അന്തര്‍ സംസ്ഥാന വ്യാപാരങ്ങളുടെ നികുതി സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഐസക്ക് അഭിപ്രായപ്പെട്ടു.

ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ. ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും അനുകൂലമാണ്.

_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: