മെക്‌സികോയില്‍ ആയുധധാരികള്‍ 16 പേരെ തട്ടികൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്

മെക്‌സികോ സിറ്റി: മെക്‌സികോയിലെ ബീച്ച് റിസോട്ട് സിറ്റിയിലെ റസ്റ്ററന്റില്‍ നിന്നും ആയുധധാരികള്‍ 16 പേരെ തട്ടികൊണ്ടുപോയതായി റിപ്പോര്‍ട്ട്. മെക്‌സികോയിലെ പ്യൂര്‍ട്ടോ വല്ലാര്‍ത്ത നഗരത്തിലെ അപ്‌സ്‌കെയില്‍ റസ്റ്ററന്റില്‍ നിന്നാണ് ഇവരെ തട്ടികൊണ്ടുപോയതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ നഗരമായ ജാലിസ്‌കോയിലെ പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആയുധധാരികളുടെ സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സമയം രാവിലെ ഒരു മണിയോടെ (ഐറിഷ് സമയം 7am) ആയിരുന്നു ആക്രമണമെന്നും അദ്ദേഹം അറിയിച്ചു. ഓള്‍ഡ് ബീച്ച് സിറ്റിക്കും വിമാനത്താവളത്തിനും ഇടയിലാണ് ഈ റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അഞ്ച് വാഹനങ്ങളാണ് റസ്റ്ററന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തട്ടികൊണ്ടുപോയവരില്‍ ആരെങ്കിലുമായി ബന്ധമുള്ളയാളാണോ അക്രമികളാണോ ഹോട്ടലില്‍ നിന്ന് ഇവരെ തട്ടികൊണ്ടുപോയിരിക്കുന്നതെന്ന് വ്യക്തമല്ല.

16 പേരെ തട്ടികൊണ്ടുപോയിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എത്രപേരെയാണ് തട്ടികൊണ്ടുപോയിരിക്കുന്നതെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ അനുവദിച്ചുകൊടുക്കില്ലെന്നും ആക്രമികള്‍ക്കും തട്ടികൊണ്ടുപോകപ്പെട്ടവര്‍ക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും  ജാലിസ്‌കോ ഗവര്‍ണര്‍ അറിയിച്ചു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

-sk-

Share this news

Leave a Reply

%d bloggers like this: