തുര്‍ക്കി പോലീസ് ഹെഡ്ക്വാട്ടേര്‍സിലുണ്ടായ സ്‌ഫോടനത്തില്‍ 3 മരണം, 200 പേര്‍ക്ക് പരിക്ക്

ഇസ്താംബൂള്‍: കിഴക്കന്‍ തുര്‍ക്കിയിലെ പോലീസ് ഹെഡ്ക്വാട്ടേര്‍സിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്നും അവര്‍ അറിയിച്ചു. ഹെഡ്ക്വാട്ടേര്‍സിന്റെ കെട്ടിടത്തിന്റെ ഭാഗവും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹെഡ്ക്വാട്ടേര്‍സില്‍ നിന്ന് പുക ഉയരുന്നത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കുര്‍ദ്ദിഷ് വര്‍ക്കേര്‍സ് പാര്‍ട്ടി (പി കെ കെ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിരോധ മന്ത്രി ഫിക്രി ഇസിക് ആരോപിച്ചിരിക്കുന്നത്. ഒരു ന്യൂസ് ഏജന്‍സിക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദിയാര്‍ബാക്കിറിന്റെ തെക്കു കിഴക്കന്‍ പ്രദേശത്തെ ട്രാഫിക് കണ്‍ട്രോണ്‍ ബില്‍ഡിങില്‍ പി കെ കെ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചയായിരുന്നു ഇവിടെ ആക്രമണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ രണ്ട് പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. രാജ്യത്ത് ജൂലൈ 15 ന് നടന്ന പട്ടാള അട്ടിമറിശ്രമത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ 246 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: