അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം, 13 മരണം, അക്രമികളെ വധിച്ചതായി പോലീസ്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം നടത്തിയവരെ വധിച്ചതായി കാബൂള്‍ പൊലീസ്. കാബൂള്‍ പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് അക്രമികളെ വധിച്ചത്. സ്‌ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും യൂണിവേഴ്‌സിറ്റിയിലെ ക്ലാസ് മുറികളില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തിരുന്നു. അമേരിക്കന്‍  യൂണിവേഴ്‌സിറ്റിയില്‍ ആയുധധാരി ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇവിടെ ആക്രമണം ആരംഭിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഇയാളെ വധിച്ചതോടുകൂടി 10 മണിക്കൂര്‍ നീണ്ട ആശങ്കയാണ് അവസാനിച്ചത്. 2006ലാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്താന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1700ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

പരിക്കേറ്റവരിലോ മരണപ്പെട്ടവരിലോ അമേരിക്കക്കാര്‍ ആരും തന്നെയില്ലെന്നാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെ ഈ മാസമാദ്യം തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ ഒരാള്‍ അമേരിക്കക്കാരനും മറ്റൊരാള്‍ ആസ്‌ട്രേലിയക്കാരനുമാണ്. ആക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

-sk-

Share this news

Leave a Reply

%d bloggers like this: