വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ബീം പ്രയോഗം…മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ഡബ്ലിന്‍: ഐറിഷ് വ്യോമമേഖലയ്ക്കുള്ളില്‍ ലേസര്‍ ബീം ലൈറ്റുകള്‍ മനഃപൂര്‍വം വിമാനങ്ങള്‍ക്ക് നേരെ തിരിക്കുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. മനഃപൂര്‍വം ലേസര്‍ ബീം പ്രയോഗിച്ചതായി 31 സംഭവങ്ങളാണ് ഈ വര്‍ഷം ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത്. ലേസര്‍ബീമുകള്‍ മൂലം പൈലറ്റുമാര്‍ക്ക് കഴ്ച്ച  തടസപ്പെടാറുണ്ട്. ഇന്‍റര്‍ഫറന്‍സ് മൂലം വിമാനം അപകടാവസ്ഥയിലേക്ക് പോകുന്നതാണ് ഇത്തരം ചെയ്തികള്‍. ലേസര്‍ ബീമുകള്‍ വിമാനം പുറന്ന് ഉയരാനും ഇറങ്ങാനും നില്‍ക്കുന്ന സമയത്താണെങ്കില്‍ കൂടുതല്‍ അപകടസാധ്യതയാണുള്ളത്.

ഭാഗ്യവശാല്‍  അയര്‍ലന്‍ഡില്‍ അപകട സാധ്യത കൂടുതലുള്ള വിധത്തില്‍ ലേസര്‍ ബീം വിമാനങ്ങള്‍ക്ക് നേരെ ഉപയോഗിക്കുന്നില്ലെന്ന് മാത്രം. അയര്‍ലന്‍ഡില്‍ മാത്രമല്ല ലേസര്‍ ബീം പ്രശ്നം. മറ്റ് രാജ്യങ്ങളിലും സമാന പ്രശ്നമുണ്ട്. ഐഎഎയുടെ ചട്ട പ്രകാരം ലേസര്‍ ബീമുകള്‍ വിമാനങ്ങള്‍ക്ക് നേരെ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇവ ഗാര്‍ഡ അന്വേഷിക്കുകയും ചെയ്യും. നിയമം വന്നതോടെ സംഭവങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടെന്നാണ് സൂചന. 2014ല്‍ 153 കേസുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 134ലേക്ക് കുറ‍ഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഇനിയും ഇത്തരം സംഭവങ്ങള്‍ കുറയുമെന്നാണ് പ്രതീക്ഷ.

ബ്രിട്ടണ്‍ ഏവിയേഷന്‍ റഗുലേറ്റര്‍മാര്‍ ശക്തമായ ലേസര്‍ ബീം പോയന്‍ററുകളുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുതിയ നിയമം വേണെന്നും ആവശ്യപ്പെടുന്നു ഇവര്‍. കേസെടുക്കാറുണ്ടെങ്കിലും ലേസര്‍ ബീം ഉപയോഗിക്കുന്ന ആളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ളകാര്യമാണ്. അത് കൊണ്ട് തന്നെ വിചാരണയും ഫലപ്രദമാകാറില്ല. ഹീത്രൂ എയര്‍പോര്‍ട്ടിന് സമീപം ലേസര്‍ബീം വിമാനങ്ങള്‍ക്ക് നേരെ ഉപയോഗിക്കുന്നത് സാധാരണമാണ്. 121 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബിര്‍മിങ്ഹാം എയര്‍പോര്‍ട്ടില്‍ 94 മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട് 93 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈയില്‍ കാണാതായ ആളെ തിരയുകയായിരുന്ന പോലീസ് ഹെലികോപ്ടറിലേക്ക് ലൈസര്‍ ബീം ഉപയോഗിച്ചതിന് യുകെയില്‍ ഒരാള്‍ ജയിലിലായിരുന്നു. ലേസര്‍ ബീം ഉപയോഗിച്ചത് മൂലം കാണാതായ ആളെ തിരയുന്നത് അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. വെര്ജിന്‍ അത് ലാന‍്‍റിക് വിമാനം ഫെബ്രുവരിയില്‍ നിലത്തിറക്കുകയും ഉണ്ടായിട്ടുണ്ട്. യുകെയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാകുകയാണ് ചെയ്തിരിക്കുന്നത്.

എസ്

എസ്

Share this news

Leave a Reply

%d bloggers like this: