എയര്‍ ഗട്ടറില്‍ വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി; 16 പേര്‍ ആശുപത്രിയില്‍

ഡബ്ലിന്‍: എയര്‍ ഗട്ടറില്‍ വീണതിനെ തുടര്‍ന്ന് യൂണൈറ്റഡ് എയര്‍ലൈന്‌സ് വിമാനം ഷാനന്‍ എയര്‍പോര്‍ട്ടില്‍ അടിന്തരമായി നിലത്തിറക്കി. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. യുഎ880 വിമാനമാണ് ഹൂസ്റ്റണില്‍ നിന്ന് ഹീത്രൂവിലേക്ക് പുറപ്പെടുന്നതിനിടെ നിലത്തിറക്കേണ്ടി വന്നത്.

എച്ച്എസ്ഇയുടെ ആംബുലന്‍സ് വിമാനമിറങ്ങും മുമ്പേ സജ്ജമായിരുന്നു. 14 .യാത്രക്കാരെയും രണ്ട് ക്രൂവിനെയുമാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. വിമാന യാത്രക്കാര്‍ക്ക് വേണ്ട സഹായം നല്‍കി വരികയാണെന്ന് യൂണൈറ്റഡ് എയര്‍ലൈന്‍സും വ്യക്തമാക്കി. വിമാനത്തില്‍ അപ്രതീക്ഷിതമായി കുലുക്കം അനുഭവപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ ഷാനോണില്‍ വിമാനം ഇറിക്കാന്‍തീരുമാനിച്ചു.

യാത്രക്കാര്‍ക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. 220 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 207 പേര്‍ യാത്രക്കാരും മറ്റുള്ളവര്‍ ജീവനക്കാരുമായിരുന്നു.14 യാത്രക്കാരെയും യൂണിവേഴ്‌സിറ്റി ആശുപത്രി ലിമെറിക്കിലാണ് പ്രവേശിപ്പിച്ചത്.

-എസ്-

Share this news

Leave a Reply

%d bloggers like this: