രാജ്യത്തെ ഹോട്ടല്‍ മുറികളുടെ നിരക്കില്‍ വര്‍ധന, ഏറ്റവും കൂടുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍: രാജ്യത്തെ ഹോട്ടലുകളില്‍ മുറികള്‍ക്ക് വിലയേറുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിനിലാണ് ഹോട്ടല്‍ മുറികള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. പുതിയ നാഷണല്‍ സര്‍വേയിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ക്രോവ് ഹോര്‍വാത്ത് ആണ് 2015 ലെ വാര്‍ഷിക സര്‍വേ പഠനം നടത്തിയിരിക്കുന്നത്. 2014 ലെ അപേക്ഷിച്ച് 2015 ല്‍ 10 യൂറോയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഹോട്ടലുകളിലെ ശരാശരി നിരക്ക് 2015 ല്‍ 92.15 ആണെന്നും 2014 ല്‍ ഇത് 82.29 ആയിരുന്നെന്നും പഠനത്തില്‍ പറയുന്നു. ഡബ്ലിനില്‍ ഒരു റൂമിന് ശരാശരി 112 യൂറോയാണ് ഈടാക്കിയിരിക്കുന്നതെന്നും 2014 ല്‍ ഇത് 97 യൂറോയായിരുന്നെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു ഇത് ദേശീയ ശരാശരിയെക്കാള്‍ 20 യൂറോ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഡബ്ലിനിലാണ് ഹോട്ടല്‍ മുറികള്‍ക്ക് എറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

23.94 യൂറോയുടെ വര്‍ധനയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ റൂം നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. മാസാടിസ്ഥാന ശരാശരിയില്‍ വെസ്റ്റേണ്‍ സീബോഡ് മേഖലയിലാണ് മുറികള്‍ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കിയിരിക്കുന്നതെന്നും 60.32 ആണ്  ഇവിടുത്തെ ജനുവരിയിലെ ശരാശരിയെന്നും പഠനം വ്യക്തമാക്കുന്നു. ഡബ്ലിനിലാണ് കൂടിയ നിരക്കെന്നും സെപ്റ്റംബറില്‍ ഇവിടുത്തെ ശരാശരി നിരക്ക് 123.97 ആയിരുന്നെന്നും പറനത്തില്‍ പറയുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: