ഒബാമയുടെ വരവിനിടെ ചൈനീസ്-അമേരിക്കന്‍ ഉദ്യോഗസ്ഥര്‍തമ്മില്‍ വാക്കേറ്റം

ബീജിങ്: ജി 20 ഉച്ചകോടിക്ക് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എത്തവെ ചൈനീസ് ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ചൈന അധിക്ഷേപിച്ചെന്ന് ഇേേതാടെ ആക്ഷേപം ഉയരുകയും ചെയ്തു. വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ചുവപ്പുപരവതാനി സ്വീകരണം നിഷേധിച്ച ചൈനീസ് ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും പ്രസിഡന്റിന്റെ അടുത്തുപോകുന്നതില്‍ നിന്ന് വിലക്കുകയുമായിരുന്നു. ചൈനയുടെ നീക്കം ബോധപൂര്‍വമാണന്നു ചൂണ്ടിക്കാട്ടി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് ഉദ്യോഗസ്ഥരോട് വാക്ക് പോരിനും തയ്യാറായി.

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്‍മാര്‍ ഇറങ്ങുമ്പോള്‍ വിമാനത്തിന്റെ പടികളിലില്‍ ചുവന്നപരവതാനി വിരിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് നല്‍കിയില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ഉള്‍പ്പെടെയുള്ളവരെ പ്രസിഡന്റിന്റെ അടുത്തേക്ക് പോകുന്നതില്‍ നിന്ന് വിലക്കി.

ഒബാമയ്‌ക്കൊപ്പമുള്ള മാധ്യമസംഘത്തെ നീല റിബണ്‍ കെട്ടിയ സ്ഥലത്തിനു പുറത്ത് നിര്‍ത്തണമെന്ന്‌ചൈനീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രശ്‌നങ്ങള്‍ വഷളാക്കി. വരുന്നത് അമേരിക്കന്‍ പ്രസിഡന്റാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും. ഇത് ഞങ്ങളുടെ രാജ്യം, ഞങ്ങളുടെ വിമാനത്താവളം എന്നായിരുന്നു ചൈനീസ് ഉദ്യോഗസ്ഥരുടെ മറുപടി. വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നീല റിബണ്‍ ഉയര്‍ത്തി ഒബാമയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചതോടെ ഇരുപക്ഷവും തമ്മില്‍ വന്‍വാക്കേറ്റമായി. മനുഷ്യാവകാശ, പത്രസ്വാതന്ത്ര വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും വ്യത്യസ്ത നിലപാടുകളാണ് സംഭവം തെളിയിക്കുന്നതെന്ന് ഒബാമ പറഞ്ഞു

Share this news

Leave a Reply

%d bloggers like this: