യൂറോപ്പ് ഒരുങ്ങുന്നു; വീണ്ടും ഒരു വിക്ടറിക്കായി

യൂറോപ്പിലെമ്പാടും അനേകം മലയാളി ക്രൈസ്തവരുടെ ജീവിതത്തില്‍ ആത്മീയ ഉണര്‍വും അഭിഷേകവും പകര്‍ന്ന’ശാലോംവിക്ടറി2015’നുശേഷം വീണ്ടും ഒരു വിക്ടറി കോണ്‍ഫ്രന്‍സിനായി അയര്‍ലണ്ട് ഒരുങ്ങുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ ധന്യമായ അയര്‍ലണ്ടിലെ പുണ്യഭൂമിയായ ക്‌നോക്കില്‍ വച്ച് തന്നെയാണ് ഈ വര്‍ഷവുംവിക്ടറികോണ്‍ഫ്രന്‍സ്‌നവംബര്‍ 11, 12, 13(വെള്ളി,ശനി,ഞായര്‍) തിയ്യതികളിലായി നടത്തപ്പെടുന്നത്.

ശാലോം ശുശ്രൂഷകളുടെ സ്ഥാപകനും ചെയര്‍മാനുമായ ഷെവ. ബെന്നി പുന്നത്തറ ഇതിന് നേതൃത്വം നല്‍കുന്നു. ഒപ്പം യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ അനേകരാജ്യങ്ങളില്‍ അത്ഭുതകരമായ അഭിഷേകശുശ്രൂഷകള്‍ നടത്തുന്ന ഡോ. ജോണ്‍ ഡി, ക്രിസ്റ്റീന്‍ മിനിസ്ട്രിയിലൂടെ കുഞ്ഞു മക്കള്‍ക്ക് യേശുവിന്റെ സ്‌നേഹം പകര്‍ന്നു നല്‍കുന്ന ബ്ര. സന്തോഷ് ടി, സ്വജീവിതം സുവിശേഷത്തിനായ് സമര്‍പ്പിച്ച സ്റ്റെല്ല ബെന്നി എന്നിവരും അത്മരക്ഷയുടെ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നു.

യേശുവിന്റെ അനന്തസ്‌നേഹത്തിന്റെ ആഴമനുഭവിച്ച്,പുത്തനുണര്‍വും പുതുജീവനും ഏറ്റുവാങ്ങി ക്രിസ്തുവിന്റെ സഭയെ പടുത്തുയര്‍ത്തുവാനും ലോകസുവിശേഷവല്‍ക്കരണത്തെ ശക്തീകരിക്കുവാനും പങ്കെടുക്കുന്നവരെ സജ്ജരാക്കുക എന്നതാണ് ശാലോം വിക്ടറിയുടെ ഉദ്ദേശ്യം.ഒരു സംസ്‌കാരത്തെ എങ്ങനെ സുവിശേഷവല്‍ക്കരിക്കാം എന്ന സ്വപ്നം ഇവിടെ പങ്കുവയ്ക്കപ്പെടുന്നു.യേശുവിന്റെ അമൂല്യരക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ യൂറോപ്പിന്റെ മണ്ണില്‍ ദൈവസ്‌നേഹവാഹകരാകേണ്ടവരാണ്എന്ന തിരിച്ചറിവിനെ ദൃഢപ്പെടുത്താനുള്ള ഒരു അവസരമാവും ശാലോം വിക്ടറി 2016.

ഭൗതികതയുടെ നടുവില്‍ വിശ്വാസജീവിതം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം?നമുക്കുചുറ്റും എങ്ങനെ യേശുവിന്റെ സ്‌നേഹം പകരാം?അനുദിനജീവിതത്തിലെ സജീവസാന്നിധ്യമായ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം?നിത്യജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം?തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്ന നവ്യമായ ഒരു ധ്യാനാനുഭവമാണ് ‘ശാലോംവിക്ടറി’.

സ്വര്‍ഗത്തിന്റെ കൈയൊപ്പ് പതിഞ്ഞ പരിശുദ്ധ ദൈവമാതാവിന്റെ ഈ തീര്‍ഥാടന കേന്ദ്രത്തിലേക്ക്’ശാലോം വിക്ടറി2016’നായി എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ശാലോം വിക്ടറി കോണ്‍ഫ്രന്‍സ് സംഘാടകര്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം വിവിധരാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യക്തികള്‍ പങ്കെടുത്ത ‘ശാലോം വിക്ടറി’ പ്രോഗ്രാം ഈ വര്ഷം മുതിര്‍ന്നവര്‍ക്കുവേണ്ടി മാത്രമായാണ് ക്രമീകരിച്ചിരിക്കുന്നത്.
സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ദയവായി മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതിനായി www.shalomworld.org/victory എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ victoryeu@shalomworld.org എന്ന ഇ മെയിലില്‍ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Winson P V (Dublin) 0892068894
Jiss Mani (Dublin) 0873101889
Anish Mathew (Cork) 0871274843
Sunil Philip (Limerick) 0863723308
Jeo Jacob (Galway) 0892014826
Benny Eluvathingal (Cavan) 0892287846
Roshni Shaji (N. Ireland) +447737430680
Stani Thuruthel (England) +447877613167
Joseph Puthuppally (Autsria) +4369919546429

Share this news

Leave a Reply

%d bloggers like this: