മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ പുലിമുരുകന്‍ ഒക്ടോബര്‍ എഴിനെത്തും

കസിന്‍സിനു ശേഷം വൈശാഖ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം താരമൂല്യം കൊണ്ടും അവതരണ രീതി കൊണ്ടും എല്ലാ അര്‍ത്ഥത്തിലും ഒരു ബ്രഹ്മാണ്ഡ ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

മലയാലാത്തിലും തമിഴില്‍ നിന്നുമായി മികച്ച താരങ്ങളും അണിനിരക്കുന്നു എന്നതും പ്രത്യേകതയാണ്. ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണനും സംഗീതം ഗോപീകൃഷ്ണനും ആണ് നിര്‍മിച്ചിരിക്കുന്നത്.

വിയറ്റ്‌നാമിലെ കേരളത്തിലുമായി ഒരുവര്ഷത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പാണ് പ്രേക്ഷകര്‍ നല്‍കിയത്

Share this news

Leave a Reply

%d bloggers like this: