രജനികാന്ത് ചിത്രത്തില്‍ ഷാജോണ്‍

കൊച്ചി: വില്ലനായും കൊമേഡിയനായും തിളങ്ങിയ മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ ഷാജോണ്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 2.0 എന്ന ചിത്രത്തിലൂടെയാണ് ഷാജോണിന്റെ തമിഴ് പ്രവേശനം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചെന്നൈയിലെ ലൊക്കേഷനിലാണിപ്പോള്‍ ഷാജോണ്‍.

ഈ മാസം19ന് ഷാജോണിന്റെ രംഗങ്ങള്‍ പൂര്‍ത്തിയാകും. ഷാജോണിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2010 ല്‍ പുറത്തിറങ്ങിയ സുപ്പര്‍ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. വില്ലനായാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. നായികയായെത്തുന്നത് ആമി ജാക്‌സനാണ്. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷനാണ് ഷാജോണ്‍ അഭിനയിക്കുന്ന മലയാള ചിത്രം.

-എജെ-

Share this news

Leave a Reply

%d bloggers like this: