ബാംഗ്ലാദേശില്‍ വസ്ത്ര നിര്‍മാണശാലയില്‍ തീപിടിത്തം; 23 മരണം; 50 പേര്‍ക്ക് പരിക്ക്

ധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 23 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,800 കോടി രൂപയുടെ നേട്ടമാണ് തുണി കയറ്റുമതിയിലൂടെ ബംഗ്ലാദേശ് കൈവരിച്ചത്. ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങളാണ് ബംഗ്ലാദേശിലെ ഫാക്ടറികളിലുള്ളത്. 2013 ല്‍ ബംഗ്ലാദേശില്‍ റാണ പ്ലാസ എന്ന തുണി മില്ല് കെട്ടിടം തകര്‍ന്ന് 1,100 പേര്‍ മരിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: