സിറിള്‍, ആര്‍തി പിന്നെ സിയാ: ഡബ്ലിനിലെ അപൂര്‍വ്വ ആത്മബന്ധത്തിന്റെ കഥ

സിറിള്‍ ആര്‍തി ദമ്പതികളെ ഒരുപോലെ സ്‌നേഹിക്കുന്ന സിയായ്ക്ക് ആര്‍തി കേരളത്തില്‍ നിന്‍ ഡബ്ലിനിലെയ്ക്ക് ജോലി സംബന്ധമായി പോന്നതോടെ ഉത്സാഹകുറവ്, ആര്‍തിയുടെ ഭര്‍ത്താവ് സിറിള്‍ എത്തുമ്പോള്‍ കാറിന്റെ മറുവശം തന്റെ പ്രിയ യജമാനത്തി ഇറങ്ങുന്നുണ്ടോ എന്ന് നോക്കി നിരാശയോടെ മടങ്ങിയ നാളുകള്‍ക്ക് അറുതി വന്നതിന്റെ സന്തോഷത്തിലാണ് സിയ എന്ന 14 മാസം പ്രായമുള്ള ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്.

ഡബ്ലിനിലെ ബീക്കണ്‍ ആശുപത്രിയിലെ ജോലിക്കായി എത്തിയ ആര്‍തി ഭര്‍ത്താവ് സിറിള്‍ ദമ്പതികള്‍ കേരളത്തില്‍ നിന്ന് അയര്‍ലന്‍ഡിലേയ്ക്ക് സിയയെ കൊണ്ടുവന്നത് കഴിഞ്ഞ ജൂലൈ 8 നായിരുന്നു. പ്രിയ മിത്രമായ സിയയെ കേരളത്തില്‍ നിന്ന് ഇവിടേയ്ക്ക് കൊണ്ടുവന്നത് തങ്ങളോടുള്ള സിയായുടെ സ്‌നേഹത്തിന്റെ ആഴം അറിഞ്ഞാണ്. തങ്ങള്‍ വാരി കോടുത്താല്‍ മാത്രമേ സിയാ ഭക്ഷണം കഴിക്കൂ എന്നതിനാല്‍ ഒരു ദിവസം പോലും സിയായെ പിരിഞ്ഞ് തങ്ങള്‍ ഇരിക്കാറില്ല, സിറിള്‍ പറയുന്നു.

ഊട്ടിയില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ സിറിള്‍ ആര്‍തി ദമ്പതികള്‍ക്കൊപ്പം സിയാ വരുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 30 ദിവസം.അന്ന് മുതല്‍ ഇന്ന് വരെ തങ്ങള്‍ക്കൊപ്പം സിയാ നിഴലായിഒപ്പം ഉണ്ട്.ചെന്നൈയിലെ ബിസിനസ്‌കാരനായിരുന്ന സിറിള്‍ സിയായെ അയര്‍ലന്‍ഡിലേയ്ക്കുള്ള യാത്രയില്‍ ഒപ്പം കൂട്ടുവാനായി നടത്തിയ കടമ്പകള്‍ ഏറെ.

ആര്‍തി ഇവിടെ എത്തിയ ഉടന്‍ തന്നെമൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗ്ഗസ്സ്ഥരെ സമീപിച്ച് സിയായെ കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു.തുടര്‍ന്ന് ഇവര്‍ നല്‍കിയ അനെക്‌സ് ഫോം പൂരിപ്പിച്ച്  ആവശ്യമായ രേഖകള്‍  ഉള്‍പ്പെടെ സമര്‍പ്പിച്ചു.                വാക്‌സിന്‍ രേഖകള്‍ക്കൊപ്പം,സിയായുടെ ശരീരത്തില്‍ കെന്നല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ നല്‍കിയ മൈക്രോ ചിപ്പ് വഴി ഐഡന്റിറ്റി രേഖപ്പെടുത്തിയാണ് അയര്‍ലന്‍ഡിലേയ്ക്കുള്ള യാത്രയുടെ രേഖകള്‍ സംഘടിപ്പിച്ചത്.ഇതോടൊപ്പം അമേരിക്കന്‍ ലാബില്‍ നിന്നുള്ള രക്ത പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുത്തി.

എല്ലവരോടും സൗമ്യമായി പെരുമാറുന്ന സിയ,ചെറുപ്പം മുതല്‍ തന്നെ ഇത്തരം ബ്രീഡുകളെ സോഷ്യലൈസ് ചെയ്തു വളര്‍ത്തിയതിനാല്‍ മറ്റുള്ളവര്‍ക്കും പ്രിയങ്കരിയാണെന്ന് സിറിള്‍ സാക്ഷ്യപ്പെടുത്തുന്നു.സിയായ്ക്ക് നാട്ടില്‍ സിറിള്‍ന്റെ വീട്ടില്‍ കൂട്ടുകാരുണ്ട്, നിയോ പോളിറ്റന്‍ മാസ്റ്റ്ഷിപ്( ഇറ്റാലിയന്‍ വാര്‍ ബ്രീഡ്), റോത്ത് വൈലര്‍, ഗ്രേറ്റ് ഡയ്ന്‍ എന്നീ വശജരാണ് ഇവര്‍.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ് സിറിള്‍.

കേരളത്തില്‍ നിന്ന് ആദ്യമായാണ് നായ്ക്കുട്ടിയെ അയര്‍ലഡില്‍ ഇത്തരത്തില്‍ എത്തിക്കുന്നത്.  എമിറേറ്റ്‌സ് വിമാനത്തിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് സിയായ്ക്ക് ഇരിപ്പടം ഒരുക്കിയത്.

Share this news

Leave a Reply

%d bloggers like this: