പൃഥ്വിരാജ് സംവിധായകന്‍ ആകാന്‍ ഒരുങ്ങുന്നു

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം. മുരളി ഗോപിയുടെ തിരക്കഥ; സംശയിക്കേണ്ട സംഗതി സത്യം തന്നെ. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്.

സംവിധാന രംഗത്തേക്ക് വരുമെന്ന് പൃഥ്വിരാജ് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും പെട്ടെന്നാകുമെന്ന് ആരും കരുതിയില്ല. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം വെളുപ്പെടുത്തിയത്. പിന്നീട് മോഹന്‍ലാലും ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ” എന്റെ പുതിയ പ്രോജക്ട് ലക്ഷക്കണക്കിന് ആരാധകരെ സന്തോഷിപ്പിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് മലയാള സിനിമയിലെ രണ്ട് മികച്ച താരങ്ങള്‍ ക്യാമറയ്ക്ക് പിന്നില്‍ ആദ്യമായി അണിനിരക്കുന്നു. എന്റെ പ്രിയ്യപ്പെട്ട സുകുമാരേട്ടനെ മകന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് ഗോപിയേട്ടന്റെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും രചിക്കുന്നു.സിനിമയുടെ പേര് ലൂസിഫര്‍ “.  മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രം ഒപ്പവും, പൃഥ്വിരാജിന്റെ ജിത്തു ജോസഫ് ചിത്രം ഉഴവും ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: