അയര്‍ലന്‍ഡിന്റെ സുരക്ഷയ്ക്കായി യുഎസില്‍ നിന്ന് പ്രത്യേക സോഫ്റ്റ് വെയര്‍ വരും

ഡബ്ലിന്‍:    അയര്‍ലന്‍ഡിന്റെ സുരക്ഷയ്ക്കായി യുഎസില്‍ നിന്ന് പ്രത്യേക സോഫ്റ്റ് വെയര്‍ വരും. വിമാന യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള ഏറ്റവും മികച്ച സോഫ്റ്റ് വെയറായിരക്കും ഇത്. ഈ ആഴ്ച്ചഇക്കാര്യത്തില്‍ ഒരു മെമ്മോ മന്ത്രിസഭയില്‍ കൊണ്ട് വന്നിരുന്നു. അയര്‍ലന്‍ഡില്‍ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ആയിരിക്കും സോഫ്റ്റ് വെയര്‍ പരിശോധിക്കുക. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്ക് ഇത് ബാധകമായിരിക്കില്ല. യുഎസ്,യുകെ , ഇന്‍റര്‍പോള്‍ എന്നിവരുടെ പട്ടികയിലുള്ളവര്‍ അയര്‍ലന്‍ഡിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് അധികൃതര്‍.

പുതിയ സോഫ്റ്റ് വെയര്‍ നിയമം പാസിക്കി വേണം നടപ്പാക്കാന്‍. യുഎസും അയര്‍ലന്‍ഡും നിലവില്‍ തന്നെ മേഖലയില്‍ സഹകരണം ഉണ്ട്. വിസ വേവിയര്‍ പ്രോഗ്രാം പോലുള്ളവ സഹകരണത്തിന്‍റെ ഭാഗമാണ്. വിസ ഇല്ലാതെ യുഎസിലേക്ക് 90 ദിവസം വരെ സന്ദര്‍ശനം നടത്താന്‍ വഴിയൊരുക്കുന്നതാണിത്. സോഫ്റ്റ് വെയറിന് വേണ്ടി യുഎസിന് അയര്‍ലന്‍ഡ് തുക നല്‍കേണ്ടതില്ല.

കൂടുതല്‍ ശക്തമായ സഹകരണം ഉണ്ടാകുന്നതിന് വേണ്ടിയാണിത്. ഇയു കരാര്‍ പ്രകാരം വിവരങ്ങള്‍ കൈമാറുന്നതിന് അയര്‍ലന്‍ഡും പ്രതിജ്ഞാബദ്ധമാണ്. ഇയു ചട്ട പ്രകാരമുള്ള പുതിയ വിവര പങ്ക് വെയ്ക്കല്‍ 2018ല്‍ നിലവില്‍ വരും. യുകെയും സ്പെയിനും ഇപ്പോള്‍ തന്നെ യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്.

എസ്

Share this news
%d bloggers like this: