യൂത്ത് ഡീറ്റണ്‍ഷന്‍ സെന്‍ററിലെ ജീവനക്കാരുടെ പ്രശ്നവും സുരക്ഷാ വിഷയങ്ങളും സംബന്ധിച്ച് അന്തര്‍ദേശീയ അന്വേഷണം

ഡബ്ലിന്‍: ഓബര്‍സ്ടൗണ്‍ യൂത്ത് ഡീറ്റണ്‍ഷന്‍ സെന്‍ററിലെ ജീവനക്കാരുടെ പ്രശ്നവും സുരക്ഷാ വിഷയങ്ങളും സംബന്ധിച്ച് അന്തര്‍ദേശീയ അന്വേഷണം വരുന്നു. യുവാക്കളായ കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള ക്യാംപസില്‍ കലാപസമാനമായ സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാണിച്ച് ജീവനക്കാരും പണിമുടക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടികളുടെ മന്ത്രി കാതറീന്‍ ശഫോണും ബോര്‍ഡും ലസ്ക്കിലെ കേന്ദ്രത്തിന്‍റെ സൗകര്യത്തെകുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ രണ്ട് അന്തര്‍ദേശീയ വിദഗ്ധര്‍ പരിശോധിക്കും.

മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്ത് വേണ്ട മാറ്റങ്ങള്‍ ഇവര്‍ നിര്‍ദേശിക്കും. 18 വയസിന് താഴെയുള്ളവര്‍ക്ക് മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നുണ്ടോ കോടതി ശിക്ഷിച്ചവരും റിമാന‍്റ് ചെയ്തവരും ആണോ എന്നൊക്കെ പരിശോധിക്കുകയും ചെയ്യും. ക്യാംപസില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിരുന്നു. മൂന്ന് സ്കൂളുകള്‍ ലയിക്കുകയും 56 മില്യണ്‍ ചെലവിട്ട് ആധുനികവത്കരിക്കുകയും ജീവനക്കാരെ ആവശ്യത്തിന് നിയോഗിക്കുന്നതും അടക്കമുള്ള നടപടികള്‍ നടന്ന് വരികയാണ്.

എസ്

Share this news

Leave a Reply

%d bloggers like this: