ഡബ്ലിന്‍ മൃഗശാലയില്‍ ആശയ്ക്ക് സുഖ പ്രസവം

ഡബ്ലിന്‍ : 22 മാസത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ അംഗത്തെ വരവേറ്റ് ഡബ്ലിന്‍ മൃഗശാല. ആശ എന്ന ആസാം സ്വദേശിയായ ആനയാണ് ഒരു പിടിയാനയ്ക്ക് ജന്മം നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ഇവിടെ ജനിക്കുന്ന നാലാമത്തെ ആനക്കുട്ടിയാണ് ഇത്. ആശയുടെ ആദ്യ പ്രസവത്തിലുള്ള കുഞ്ഞിന് 70 കിലോ ഗ്രാമാണ് തൂക്കം. ഇതോടെ മൊത്തം ഒന്‍പത് ഏഷ്യന്‍ ആനകള്‍ ഈ മൃഗശാലയില്‍ ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

2017 ല്‍ ഇതേ മൃഗശാലയില്‍ ജനിച്ച ആശയ്ക്ക് ഉണ്ടാകുന്ന ആദ്യത്തെ കുട്ടിയുടെ വരവ് മൃഗശാലയില്‍ ആവേശം ഉയര്‍ത്തിയിരിക്കുകയാണ്. ഉപാലി എന്ന ഇന്ത്യന്‍ ആനയാണ് ഇവളുടെ അച്ഛന്‍ . ഈ അനകുട്ടിക്ക് നല്ലൊരു ഏഷ്യന്‍ പേരിടാന്‍ അധികൃതര്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: