ഫൈബര്‍ ഓപ്ടിക് കേബിള്‍ കണക്ഷനില്‍ രാജ്യം നിക്ഷേപം നടത്തും

ഡബ്ലിന്‍:  ഐറിഷ്  സ്റ്റേറ്റ്  സോവറിങ് വെല്‍ത്ത് ഫണ്ട്  മയോയിലെയും ന്യൂ കോര്‍ക്കിലെയും ഫൈബര്‍ ഓപ്ടിക് കേബിള്‍ കണക്ഷനില്‍ നിക്ഷേപം നടത്തും. 22 മില്യണ്‍ യൂറോ ആയിരിക്കും നിക്ഷേപിക്കുക.  അയര്‍ലന്‍ഡ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്‍റ് ഫമ്ട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.  ഡബ്ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുുന്ന അക്വാ കോംസ് ഡിഎസിയിലാണ് നിക്ഷേപം നടത്തുന്നത്.

ഇവരാണ് രാജ്യത്ത് ആദ്യ സബ് സീ ഫൈബര്‍ ഓപ്ടിക് നെറ്റ് വര്‍ക്ക് നടപ്പാക്കുന്നത്.  കഴിഞ്ഞ വര്‍ഷമാണ് കില്ലാലയും ന്യൂയോര്‍ക്കും ഡബ്ലിനും ലണ്ടനും ബന്ധിപ്പിച്ച് കേബിള്‍ നെറ്റ് വര്‍ക്ക് വരുമെന്ന് പ്രഖ്യാപിച്ചിരുന്നത്.  എയര്‍ലിംഗസിലെ സര്‍ക്കാര്‍ ഓഹരി വിറ്റ ശേഷം നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്.  കേബളിള്‍ ശൃംഖല  വിവിധ മള്‍ട്ടിനാഷണലുകള്‍ക്കും മറ്റും വേഗത്തില്‍ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നതിന് ഉപയോഗിക്കാം.  അയര്‍ലന്‍ഡ് യുകെ യുഎസ്എ എന്നിവിടങ്ങള്‍ ബന്ധിപ്പിച്ചുള്ള സേവനത്തിനാകും ഇത്.  50 മില്യണ്‍ ഡോളര്‍ യുഎസ് കേന്ദ്രാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ടേസ്യന്‍ കാപിറ്റലാണ് നിക്ഷേപിക്കുന്നത്.  വ്യവസ്ഥകളോടെയാണ് ഐഎസ്ഐഎഫ് നിക്ഷേപം നടത്തുന്നത്. ഇരു ഗ്രൂപ്പുകളും കൂടി 125 മില്യണ്‍ഡോളറായിരിക്കും നിക്ഷേപിക്കുക.  രണ്ട് ഘട്ടമായി 25 മില്യണ്‍ ഡോളര്‍ വീതമായിരിക്കും അക്വാ കോംസ് നിക്ഷേപിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: