അയര്‍ലണ്ടില്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍മാര്‍ ഇന്റെര്‍സ്ട്രിയല്‍ ഡിസ്പ്യൂട്ട് പ്രഖ്യാപിച്ചു.

ഡബ്ലിന്‍: അസോസിയേഷന്‍ ഓഫ് സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷനിലെ 18,000 ടീച്ചര്‍മാര്‍ 7 ദിവസത്തെ സ്‌ട്രൈക്ക് പ്രഖ്യാപിച്ചു. ഈ  സാഹചര്യത്തില്‍ 525-ഓളം സെക്കണ്ടറി സ്‌കൂളുകള്‍ അടച്ചു പൂട്ടേണ്ടി വരും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ മുതല്‍ സ്‌കൂളുകളിലെ സൂപ്പര്‍ വിഷന്‍ നിര്‍ത്തലാക്കാനും തീരുമാനമായി.

വിദ്യാഭ്യാസ വകുപ്പ് ഈ അവസരത്തില്‍ പുതിയ ഒരു പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ പ്രഖ്യാപിച്ചു. 35 യൂറോ ദിവസ വേതന അടിസ്ഥാനത്തില്‍ രക്ഷിതാക്കളെയും, പൊതു ജനങ്ങളെയും സൂപ്പര്‍ വിഷന്‍ നടത്തിപ്പിനായി സ്‌കൂളിലെത്തിക്കാനാണ് പരിപാടി. അസോസിയേഷന്‍ പ്രസിഡന്റ് എഡ് ബൈനും വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ച നിഷ്ഫലമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. പുതുതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് നിലവിലെ സമരം.

എ എം

Share this news

Leave a Reply

%d bloggers like this: