അയര്‍ലണ്ടില്‍ നിന്നും 100,000 യൂറോ വിലവരുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.

ഗാല്‍വേ: അയര്‍ലണ്ടില്‍ ഡ്രഗ്‌സ് കടത്തല്‍ രൂക്ഷമെന്നു റിപ്പോര്‍ട്ട്. പല കൗണ്ടികളിലും ഇതിനു ചെയിന്‍ സംഘങ്ങളുമുണ്ട്. അയര്‍ലണ്ടില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബോര്‍ഡര്‍ വഴി യു.കെ ലക്ഷ്യമിട്ടും ഇത്തരം അന്താരാഷ്ട്ര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗാര്ഡക്കു ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്നു നടത്തിയ റെയ്ഡില്‍ സഗാര്‍ട്ട് ഏരിയയില്‍ നിന്നുമാണ് സംഘം പിടിയിലായത്.

27 വയസ്സ് മുതല്‍ 57 വരെ വയസ്സുള്ള മരുന്ന് കടത്തുകാരെ ക്ലോണ്‍ടാല്‍ക്-ല്‍ ഉള്ള ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്നും 1 കെജി കൊക്കൈന്‍ പിടിച്ചെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ഗാഡ ഇന്ന് ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ ഡിസ്ട്രിക് കോടതിയില്‍ ഹാജരാക്കും.

പിടിക്കപെട്ടവര്‍ ഐറിഷ് സ്വദേശികളും ഇതിന്റെ ഇടനിലക്കാരുമാണെന്നു ഗാഡ വ്യക്തമാക്കി. എന്നാല്‍ ഇതില്‍ കൂടുതല്‍ മയക്കുമരുന്ന് ശേഖരം ഉണ്ടെന്നാണ് സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ട്. ഈ കണ്ണിയിലുള്ള വമ്പന്‍ സ്രാവുകളെ കണ്ടെത്താനുള്ള ഉന്നതതല നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: