‘L’ പ്ലേറ്റ് ഉള്ള ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക… പിടി വീണേക്കാം

ലേണേഴ്‌സ് പെര്‍മിറ്റ് ഉള്ള ഡ്രൈവര്‍മാര്‍ തനിയെ വാഹനമോടിച്ചാല്‍ ഇനി മുതല്‍ ഗാര്‍ഡയുടെ പിടി വീഴും. രാജ്യത്തുടനീളം ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ‘സീറോ ടോളറന്‍സ് പോളിസി’ ആയിരിക്കും ഇനി മുതല്‍ ഉണ്ടാവുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലേണേഴ്‌സ് പെര്‍മിറ്റ് മാത്രമുള്ളവര്‍ റോഡിലൂടെ വാഹനമോടിച്ച് വരുമ്പോള്‍ ചെക്ക് പോയിന്റുകളിലൊ മറ്റിടങ്ങളിലോ ഗാര്‍ഡ കൈകാണിച്ച് നിര്‍ത്തിയാല്‍ നിങ്ങളോടൊപ്പം പൂര്‍ണ്ണ ലൈസന്‍സുള്ള ഒരാള്‍ ഇല്ലാത്ത പക്ഷം ലേണേഴ്‌സ് പെര്‍മിറ്റ് ഉള്ള ആള്‍ക്ക് രണ്ട് പോയിന്റ് പെനാല്‍റ്റി പോയിന്റും 50 യൂറോ പിഴയും ചുമത്തുന്നതായിരിക്കും.

നിങ്ങളുടെ പൂര്‍ണ്ണ ഡ്രൈവിങ് ലൈസന്‍സ് 2014 ആഗസ്റ്റ് ഒന്നിന് ശേഷം ലഭിച്ചിരിക്കുന്നതും അതിനു മുന്‍പ് ലേണേഴ്‌സ് പെര്‍മിറ്റുമാണ് ഉണ്ടായിരുന്നതെങ്കില്‍ പ്രാരംഭമായി പന്ത്രണ്ടോ അതില്‍ കൂടുതലോ പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കും. 2014 ആഗസ്റ്റ് ഒന്നിന് ശേഷമാണ് ആദ്യ ലേണേഴ്‌സ് പെര്‍മിറ്റ് ലഭിച്ചതെങ്കില്‍ ഏഴോ അതില്‍ കൂടുതലോ പെനാല്‍റ്റി പോയിന്റുകളും ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ ലേണര്‍ പെര്‍മിറ്റ് ഉടമയായിരിക്കുകയും നിങ്ങളുടെ ആദ്യ ഡ്രൈവിങ് ലൈസന്‍സ് രണ്ട് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഇത് ബാധകമായിരിക്കും.

മൂന്ന് വര്‍ഷത്തിനിടയില്‍ 12 പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുന്ന ഒരാള്‍ക്ക് 6 മാസത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുണ്ടാകും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: