കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു

താരജോടികളായ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷം നീണ്ട ബന്ധമാണ് അവസാനിപ്പിക്കുന്നത്. ഇരുവരും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. വേര്‍പിരിയലിനെക്കുറിച്ച് ഗൗതമി തന്റെ ബ്ലോഗിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ലൈഫ് ആന്‍ഡ് ഡിസിഷന്‍ എന്ന തലകെട്ടില്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്ന കുറിപ്പില്‍ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണം ഗൗതമി കുറിച്ചിട്ടുണ്ട്.

“ഒരു സ്ത്രീ എന്നതിലുപരി താന്‍ ഒരമ്മയാണ്. ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല. അനുകമ്പയും ആവശ്യമില്ല. മാറ്റം അനിവാര്യമാണെന്ന് ഈ ജീവിതം കൊണ്ട് താന്‍ പഠിച്ചു കഴിഞ്ഞു. ഇനി മകളുടെ ഏറ്റവും നല്ല അമ്മയാവണം.” – ഗൗതമി കുറിച്ചു.

വിവാഹം കഴിക്കാതിരുന്നിട്ടും ഭാര്യ ഭര്‍ത്താക്കന്മാരേക്കാള്‍ യോജിപ്പോടെ ഗൗതമിയും കമല്‍ഹാസനും ഒന്നിച്ചു ജീവിച്ചു. അതും പതിമൂന്ന് വര്‍ഷം. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഏതൊരു സാധാരണ താരദമ്പതികളെയും പോലെ പിരിയുകയും ചെയ്യുകയാണ്. എന്നാല്‍ ഒരു മുള്ളെടുത്ത് കളയുന്നതുപോലെ അനായാസമായിരുന്നില്ല ഗൗതമിക്ക് വേര്‍പിരിയില്‍. ഹൃദയം തകര്‍ന്നാണ് താന്‍ കമലുമായി വേര്‍പിരിയുന്നതെന്ന് ഗൗതമി എഴുതി.
എ എം

Share this news

Leave a Reply

%d bloggers like this: