ഇറാഖില്‍ ഐഎസ് തകരുന്നു ; സൈന്യം മൊസൂളിലേക്ക്

ബാഗ്ദാദ് : മൊസൂള്‍ പിടിക്കാനുള്ള ഇറാഖ് സേനയുടെ നീക്കം വിജയത്തിലേക്ക് അടുക്കുന്നു. ശക്തമായ ചെറുത്ത് നില്‍പ്പ് നേരിടുമ്പോഴും മൊസൂള്‍ നഗരത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞത് ഇറാഖ് സേനയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ചെറുത്ത് നില്‍പ്പ് തുടരുന്ന ഐഎസ് ദൗത്യ സേനയ്ക്കെതിരെ ഗ്രനേഡ് ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നഗരത്തെ വളഞ്ഞ് കൊണ്ടുള്ള സൈനിക നീക്കം നടത്തുന്നതിനാല്‍ മൊസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഇറാഖ് പ്രസിഡന്റ് ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

സൈനികര്‍ക്കൊപ്പം കുര്‍ദ്ദിഷ് പോരാളികളും അണിനിരക്കുന്ന അരലക്ഷത്തോളം പേരാണ് സൈനിക നീക്കത്തില്‍ പങ്കാളികളാകുന്നത്. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക എന്ന നിര്‍ദ്ദേശമാണ് ഹൈദര്‍ അല്‍ അബാദി ഐഎസിന് മുന്നില്‍ വെച്ച നിര്‍ദ്ദേശം. മൊസൂള്‍ നഗരം പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഐഎസ് വിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്ന രാജ്യത്തിന് അത് സുപ്രധാനമായ ഒരു കാല്‍വെപ്പായിരിക്കും.

അതേസമയം ഭീകരര്‍ ശക്തമായി പ്രത്യാക്രമണവും നടത്തുകയാണ്. സൈനിക നീക്കത്തിന് ഇറാഖ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയോട് കൂടുതല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമം ശക്തിയായതോടെ പ്രദേശ വാസികള്‍ മൊസൂളില്‍ നിന്നും പലായനം തുടരുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: