ഗാല്‍വേ ഗ്രാമങ്ങളിലെ വിനോദ പരിപാടികള്‍ക്കായി ഒരു ലക്ഷം യൂറോ അനുവദിച്ചു

ഗാല്‍വേ: ഗാള്‍വേയിലെ ഗ്രാമീണ വിനോദ പരിപാടികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരു ലക്ഷം യൂറോ ഫണ്ടിങ് അനുവദിച്ചു. ദേശീയ തലത്തില്‍ 4.5 മില്യണ്‍ യൂറോ ഗ്രാമ വികസനത്തിന് അനുവദിച്ചതില്‍ ഒരു തുക ഗാല്‍വേയ്ക്കു അനുവദിച്ചു നല്‍കുകയായിരുന്നു. ഹൈമനി വേ വാക്കിങ് 1 സൈക്കളിംഗ് റൂട്ട് ഏരിയ നവീകരണത്തിന് 60,000 യൂറോയ്ക്ക് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ട്.

സൈക്കിളിംഗ് റൂട്ട് ഉള്ള അഹ്‌സക്രഗ്, ക്‌ളോണ്‍ബ്രോക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തുക വിലയിരുത്തിയത്. ഈസ്റ്റ് ഗാള്‍വേയിലെ ടൂറിസം വികസനം ലക്ഷ്യമിട്ടാണ് ഇത്രയും തുക ചെലവിടുന്നതെന്നു ജൂനിയര്‍ മിനിസ്റ്റര്‍ ടെന്നീസ് നോട്ടന്‍ വ്യക്തമാക്കി. 40,000 യൂറോ മൗണ്ടബെലോ, പോര്‍ട്ടുന്ന, മോണീവിയ, വുഡ്ലോണ്‍ എന്നീ സ്ഥലങ്ങളുടെ വികസനത്തിനും ഉപയോഗിക്കും. ഇവിടെ സുന്ദരവത്കരണം ആരംഭിച്ചു കഴിഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: