കിംഗ് ഖാന് ഇന്ന് അന്‍പത്തൊന്നാം പിറന്നാള്‍

ഷാരൂഖ് ഖാന്‍ ഇന്ന് തന്റെ അന്‍പത്തൊന്നാം പിറന്നാള്‍ മുംബൈയിലെ അലിബാഗ് ബീച്ച് ഹൗസില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുന്നു. സുഹൃത്തുക്കള്‍ക്കായി പ്രത്യേക പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്.ആഘോഷങ്ങള്‍ ഉത്സവമാക്കുന്ന കാര്യത്തില്‍ കിംഗ് ഖാനെ മറികടക്കാന്‍ ആരുമില്ല. ആഘോഷത്തില്‍ പങ്കെടുക്കാന്‍ കരണ്‍ ജോഹറും, രണ്‍ബീര്‍ കപൂറും ഉള്‍പ്പടെ അനേകം പേര്‍ തലേദിവസം തന്നെ എത്തിയിരുന്നു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സിനിമാലോകം ഷാരുഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

1980 കളില്‍ ടിവി സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1992 ല്‍ പറത്തിറങ്ങിയ ദീവാനയിലൂടെ വെള്ളിത്തിരയിലെ അവിഭാജ്യ ഘടകമായി ഷാരുഖ് ഖാന്‍ മാറുകയായിരുന്നു. തുടര്‍ന്ന് ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗമായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.

അഭിനയ മികവിന് ഷാരൂഖ് ഖാന്‍ ഇതിനോടകം 14 ഫിലിം ഫെയര്‍ അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഇതില്‍ 8 എണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. 2005 ല്‍ സിനിമ ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മാനിച്ച് പദ്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ മാനിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: