എന്‍ഡിടിവി ഇന്ത്യക്ക് ഒരു ദിവസത്തെ നിരോധനം

പ്രമുഖ ഇന്ത്യന്‍ ദേശീയ വാര്‍ത്ത ചാനലായ എന്‍ഡിടിവി ഇന്ത്യ ഒരു ദിവസത്തെ സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഉത്തരവിട്ടു. എന്‍ഡിടിവിയുടെ ഹിന്ദി ചാനലാണ് എന്‍ഡിടിവി ഇന്ത്യ. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു വാര്‍ത്താചാനലിന്റെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. പത്തന്‍കോട്ട് ഭീകരാക്രമണവും സൈനിക കമാന്‍ഡോ ഓപ്പറേഷനും തത്സമയം സംപ്രേഷണം ചെയ്തതിനാണ് ശിക്ഷ വിധിച്ചിരിരിക്കുന്നത്.

വാര്‍ത്തവിതരണ മന്ത്രാലയത്തിന്റെ ഇന്റ്റര്‍ മിനിസ്റ്റീരിയല്‍ കമ്മറ്റിയാണ് നടപടി സംബന്ധജിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നവംബര്‍ ഒന്‍പതിന് സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. ഒന്‍പതിന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തുക.

വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പ്രധിഷേധം വ്യാപകമാകുന്നു. ഇതിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, തുടങ്ങിയവര്‍ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്ത് അടിയന്തരാവസ്ഥയുടെ സൂചനയാണിതെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. ട്വിറ്റ്‌റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വിവിധ രംഗങ്ങളിലുള്ള പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചാനല്‍ നല്‍കിയ വ്യോമസേനാത്താവളത്തിലെ വിവിധ വിമാനങ്ങളുടെയും ആയുധങ്ങളുടെയും വിവരങ്ങള്‍ ഭീകരര്‍ക്ക് സഹായകരമാകുമായിരുന്നു. ഇട്ടു രാജ്യ സുരക്ഷയ്ക്കും നിരപരാധികളുടെ ജീവന്‍പോലും നഷ്ടപ്പെടുന്നതിന് ഇടയാകമായിരുന്നു – മന്ത്രാലയ സമിതി ചാനലിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടികാട്ടി.

എന്നാല്‍ വിവരങ്ങളൊന്നും രഹസ്യമല്ലെന്നും വിവിധ രേഖകളില്‍ നിന്നും ഇലക്ട്രോണിക് സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമാണ് തങ്ങള്‍ എടുത്തതെന്നും ചാനല്‍ മറുപടി നല്‍കി. ഈ വിശദീകരണം തള്ളിയാണ് ഒരു ദിവസത്തെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: