ലീഡ് തിരിച്ച് പിടിച്ച് ട്രംപ്; സെനറ്റിലേക്ക് ആദ്യ ഇന്ത്യന്‍ വനിത- കമല ഹാരിസ്

 

വാഷിംഗ്ടണ്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് വ്യക്തമായ മുന്നേറ്റത്തിലേക്ക്. നിര്‍ണ്ണായക സംസ്ഥാനമായ ഒഹായോയും ഹിലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചു. 6 സ്വിങ് സ്റ്റേറ്റുകളില്‍ 5 ലും ട്രംപിന് അനുകൂലമായി വിധി എഴുതി. ഒപ്പം പല ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ മുന്നേറ്റം നേടാനായി. വിദഗ്ധരുടെ പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ച് ഫ്‌ലോറിഡായും ട്രംപിന് ഒപ്പമായിരുന്നു.

സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 44 വോട്ടും ഡെമോക്രാറ്റിക് പാര്‍ട്ടി 41 വോട്ടും നേടി. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. കമലയുടെ ‘അമ്മ ചെന്നൈ സ്വദേശിനിയാണ്. അച്ഛന്‍ ജമൈക്കക്കാരനും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: