വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ ദുരം കുറയുന്നു

വാഷിംഗ്ടണ്‍ : 8 സംസ്ഥാനങ്ങളില്‍ കൂടി ഫലം പുറത്തുവരാനുള്ളപ്പോള്‍ 270 ഇലക്ട്രല്‍ വോട്ടുകളുമായി ട്രംപിന് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ 15 വോട്ടുകള്‍ കൂടി മാത്രം. നിര്‍ണ്ണായകമെന്ന് കരുതിയിരുന്ന സംസ്ഥാനങ്ങളില്‍ എല്ലാം ട്രമ്പിനാണ് മുന്നേറ്റം. 245 ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 2019 വോട്ടുകള്‍ മാത്രമാണ് ഹിലരിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യം ഹിലരി മുന്നേറിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ലീഡുകള്‍ മാറി മറിയുകയായിരുന്നു.

ഇരു കക്ഷികള്‍ക്കും ഇപ്പോഴും വിജയ പ്രതീക്ഷ പുലര്‍ത്താമെങ്കിലും അമേരിക്കയിലെ യാഥാസ്ഥിതിക സംസ്ഥാനങ്ങള്‍ കയ്യടക്കി വയ്ക്കുന്നതില്‍ ട്രംപിന് അസാമാന്യ കഴിവുണ്ട്. ഹിലരി അവഗണിച്ച ഇല്ലിനോയിസ്, ഈസ്റ്റ് കോസ്റ്റ് എന്നീ സംസ്ഥാനങ്ങള്‍ ട്രമ്പിനൊപ്പം നിന്ന്. ഹിലരിക്ക് തിരിച്ചടി ഏകുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ട്രംപിനെ തഴഞ്ഞ് ഹിലാരിക്കൊപ്പം നിന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ക്കും ട്രംപിന്റെ ലീഡ് തിരിച്ചടിയാകും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: