അയര്‍ലന്‍ഡില്‍ ഗ്രാമീണ മേഖലയിലെ കുടിവെള്ളത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന വിഷാംശം കണ്ടെത്തി

കെറി: കോ-കെറി, കില്‍ഗാര്‍വന്‍ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ മാരക വിഷാംശങ്ങള്‍ അടങ്ങിയതായി പരിസ്ഥിതി വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഐറിഷ് വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. കില്‍ഗര്‍വാനിലേക്കും, കേറിയിലേക്കും ഉള്ള ജലവിതരണത്തില്‍ പരിധിയില്‍ കൂടിയ അളവില്‍ ട്രൈഹാലോമീഥെയ്ന്റെ അംശം കടന്നു കൂടിയതാണ് പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കിയത്.

വെള്ളം കുടിക്കുന്നവര്‍ ക്യാന്‍സര്‍ ഉള്‍പ്പെടെ മാരക രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നു കണ്ടെത്തുകയായിരുന്നു. ക്ലോറോഫോം ഉള്‍പ്പെടെയുള്ള കോമ്പൗണ്ടുകള്‍ അടങ്ങിയ ടി.എച്ച്.എം ക്‌ളോറിനും, മണ്ണും മറ്റും ചേര്‍ന്നുണ്ടാകുന്ന റിയാക്ഷന്റെ ഫലമായി രൂപപ്പെടുന്ന ഉല്പന്നമാണ്. മലിന ജലം ശുദ്ധീകരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവ് വര്‍ധിക്കുന്നത് മനുഷ്യരെ രോഗകാരികളാക്കും.

പ്രദേശങ്ങളില്‍ ക്രിപ്‌റ്റോസ് പോറിഡിയം എന്ന പാരസൈറ്റിന്റെ സാന്നിധ്യം മനസ്സിലാക്കി വെള്ളത്തില്‍ ഇവയെ നശിപ്പിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ പാരസൈറ്റിന്റെ സാന്നിധ്യം ഇപ്പോള്‍ കുറഞ്ഞെന്നും, ഉടന്‍തന്നെ വെള്ളത്തിലെ ടി.എച്ച്.എം നിരക്ക് കുറയ്ക്കണമെന്നും എന്‍വയോണ്‍മെന്റ് ഏജന്‍സി ജല വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: