പി സി ജോര്‍ജ്ജ് നായകനാവുന്നു- ‘എവിടെ തുടങ്ങും’ ?

രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമയിലും തിളങ്ങാന്‍ ഒരുങ്ങുകയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. ജയേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ‘എവിടെ തുടങ്ങും’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തില്‍ പൂഞ്ഞാന്‍ എം എല്‍ എ ആയിട്ട് തന്നെയാണ് പി സി ജോര്‍ജ് എത്തുന്നത്. സമകാലീന രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. രുകൂട്ടം യുവാക്കള്‍ ഒരുക്കുന്ന ഹസ്വചിത്രത്തിന്റെ ഭാഗമാകുകയാണ് താന്‍.

ഇതിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി പി സി ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. കൊച്ചിയിലും കടമക്കുടിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. മലിനീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്‌നങ്ങളില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ഹ്രസ്വ ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

https://youtu.be/Xj6aahcScFE

 

എ എം

 

Share this news

Leave a Reply

%d bloggers like this: