ഐറിഷ് പാഠ്യ പദ്ധതിയില്‍ വിദേശ ഭാഷ ഉള്‍പ്പെടുത്തിയേക്കും

ഡബ്ലിന്‍: ഐറിഷ് വിദ്യാഭ്യാസ രംഗത്ത് വന്‍ അഴിച്ചു പണി നടത്താന്‍ തയ്യാറായി വിദ്യാഭാസ വകുപ്പ് തയ്യാറെടുക്കുന്നു. അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മാതൃഭാഷയില്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ പോളിഷ് അടക്കമുള്ള വിദേശ ഭാഷകള്‍ പാഠ്യ വിഷയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഐറിഷ് ഫോറിന്‍ മിനിസ്റ്റര്‍ ചാള്‍ട്ട് ഫ്‌ലാനഗന്‍ വ്യക്തമാക്കി.

അയര്‍ലന്‍ഡ് കുടിയേറ്റക്കാര്‍ക്ക് മാതൃഭാഷ പദ്ധതികള്‍ ഒരുക്കാന്‍ 2012-ല്‍ ജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് സംബന്ധിച്ച ഡ്രാഫ്റ്റില്‍ ഫിലിപ്പിനോ ഭാഷയും, കൊറിയന്‍ ഭാഷയും പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഷക്ക് വേണ്ടി ആരും തന്നെ ആരും തന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ ചില സ്‌കൂളുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വിദേശ ഭാഷയും സംസ്‌കാരവും അയര്‍ലണ്ടില്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ഇവിടെ താമസമാക്കിയ വിദേശിയര്‍ക്കു അതൊരു മുതല്‍ക്കൂട്ട് ആകുമെന്നാണ് വിലയിരുത്തല്‍.

എ എം

Share this news

Leave a Reply

%d bloggers like this: