അബോര്‍ഷന്‍ നടത്തിയവര്‍ക്ക് മാപ്പു നല്‍കാന്‍ പുരോഹിതര്‍ക്ക് അനുവാദം നല്‍കി മാര്‍പാപ്പ

വത്തിക്കാന്‍: അബോര്‍ഷന്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് മാപ്പു നല്കാന്‍ ഇനി മുതല്‍ സാധാരണ കത്തോലിക്കാ പുരോഹിതര്‍ക്കും അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം. ജീവനെ ഇല്ലാതാക്കുന്നത് ഒരു ഭീകരമായ തെറ്റ് ആണെന്നും എന്നാല്‍ തെറ്റ് ചെയ്തവര്‍ക്ക് പശ്ചാത്തപിക്കനുള്ള അവസരം നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബോര്‍ഷന്‍ പാപമായി കാണുന്ന കത്തോലിക്കാ സഭയുടെ പുതിയ തീരുമാനം ആരോഗ്യ കാരണങ്ങളാലും, ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം മൂലവും അബോര്‍ഷന് വിധേയമാകേണ്ടി വരുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് പപ്പയുടെ ഈ പ്രഖ്യാപനം ഉണ്ടായതു. ദൈവത്തിന് പൊറുക്കാന്‍ കഴിയാത്ത തെറ്റുകളില്ലെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിക്കുകയുണ്ടായി.

എ എം

Share this news

Leave a Reply

%d bloggers like this: