ശൈത്യത്തെ നേരിടണമെന്ന് മുന്നറിയതിപ്പു: കൊടും ശൈത്യത്തില്‍ ഒരാള്‍ മരിച്ച നിലയില്‍

ഡോണഗല്‍: ഡോണഗല്‍ കൗണ്ടിയില്‍ മറിയസ്സ് എജെഡിസ് എന്ന ആളെ കൊടും തണുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് ഡിഗ്രിയിലായിരുന്നു മിക്ക ഐറിഷ് നഗരങ്ങളും. ബേണ്‍ക്രാനയിലെ ഓള്‍ഡ് മില്ലില്‍ തുറന്ന സ്ഥലത്തു തണുത്തു മരവിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത് ഒരു പോളിഷ്‌കാരന്റെ മൃതദേഹമാണ്.

മൃതദേഹം പോസ്‌റ്മാര്‍ട്ടത്തിനായി ലെറ്റര്‍ കെണി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രിയില്‍ പല സ്ഥലങ്ങളിലും മൈനസ് 6 വരെ താപനില താഴ്ന്നിരുന്നു. രാത്രിയില്‍ വെറുതെ തുറന്ന സ്ഥലത്തു കിടന്ന യുവാവ് അറിയാതെ ഇറങ്ങിപ്പോവുകയും, തുടര്‍ന്ന് തണുത്തു മരവിച്ചു മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. രാത്രി കാലങ്ങളില്‍ താപനില വ്യത്യസപ്പെടുന്നത്  കൊണ്ട് ദേശവാസികള്‍ മുന്‍കരുതല്‍ എടുത്തിരിക്കണമെന്നു പ്രതേക മുന്നറിയിപ്പ് ഉണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: