ഡബ്ലിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍പ്പിട പദ്ധതിയുമായി ദുബായ്

ഡബ്ലിന്‍: ഗ്ലോബല്‍ സ്റ്റുഡന്റ് ഗ്രൂപ്പിന്റെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള കെട്ടിടം ഉടന്‍ ഡബ്ലിനില്‍ പടുത്തുയര്‍ത്തും. 571 ബെഡുകളുടെ കെട്ടിടം പണിയാന്‍ ദുബായ് ആസ്ഥാനമായ GSA-ക്കു ആള്‍സ്റ്റര്‍ ബാങ്കിന്റെ ധന സഹായവും ലഭിക്കും. കൂടാതെ ബ്രോഡ്സ്റ്റോണ്‍ ഹാളിലെ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കാനും സജ്ജമായിരിക്കുകയാണ്.

GSA അടുത്ത 4 വര്‍ഷങ്ങളില്‍ ഇവിടെ 250 മില്യണ്‍ യൂറോ നിക്ഷേപം നടത്താനിരിക്കുകയാണ്. യു.കെ യിലെ സിഗരറ്റ് കമ്പനിയും അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡബ്ലിനില്‍ തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ 80,000 ത്തോളം വരും. മലയാളി വിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള ഡബ്ലിനില്‍ താമസ സൗകര്യം ലഭ്യമാകുന്നത് തീര്‍ത്തും ആശാവഹമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: