അപ്പോളോ ഹൌസ് പൊളിച്ചു മാറ്റാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അനുവദിച്ചു

ഡബ്ലിന്‍: അപ്പോളോ ഹൌസ് പൊളിച്ചു സമീപത്തെ ഹോക്കിങ്സ് ഹൗസിലേക്ക് മാറ്റി നിര്‍മ്മിക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ അനുമതി ലഭിച്ചു. വീടില്ലാത്തവര്‍ക്ക് താമസിക്കാന്‍ സ്വീറ്റ് ഹോം സ്വീറ്റ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത കെട്ടിടമാണ് പൊളിക്കല്‍ ഭീഷണി നേരിടുന്നത്. കെട്ടിടത്തിനകത്തു ഹീറ്റിങ് ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഭദ്രമാണെന്ന് വോളന്റിയര്‍മാര്‍ അറിയിച്ചു.

ഇപ്പോള്‍ തെരുവില്‍ ഉറങ്ങുന്ന 35 പേരാണ് ഇവിടെ താമസം ആരംഭിച്ചിരിക്കുന്നത്. പൊളിച്ചു മാറ്റാന്‍ നടപടി എപ്പോള്‍ നടക്കുമെന്ന് വിവരം ഇതുവരെ ലഭ്യമല്ല. ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകര്‍ കെട്ടിടത്തിനരികില്‍ തന്നെ ജാഗ്രതയിലാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഗാര്‍ഡായും നിരന്തരം അപ്പോളോ ഹൗസുമായി ബന്ധപെട്ടു കൊണ്ടിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: