ഐറിഷ് കുട്ടികളിലെ അക്രമ വാസന അവസാനിപ്പിക്കാന്‍ ഉത്തമ മാതൃക ‘ഗാന്ധി മാര്‍ഗ്ഗം’

ഡബ്ലിന്‍: കുട്ടികളിലെ അക്രമ വാസന അവസാനിപ്പിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് 3000 ഫോണ്‍ വിളികള്‍ വന്നതായി ‘പേരന്റ് ലൈന്‍’ എന്ന സംഘടന വ്യക്തമാക്കി. 12 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ അക്രമ വാസന പെരുകുന്നതായാണ് റിപ്പോര്‍ട്ട്. ചില കേസുകളില്‍ കുട്ടികള്‍ അച്ഛനമ്മമാരെ ശാരീരികമായും ഉപദ്രവിക്കുന്നുമുണ്ട്.

കുട്ടികള്‍ക്ക് തങ്ങള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും അത് അക്രമ സ്വഭാവത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതായി പേരന്റ് ലൈന്‍ സി.ഇ.ഓ റീത്ത ഓ റെയ്ലി അഭിപ്രായപ്പെടുന്നു. മറ്റുള്ളവരെ കൂടി പരിഗണിക്കാന്‍ കുട്ടികളെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഉയര്‍ത്തിക്കാട്ടി.

രണ്ടു വര്‍ഷം മുന്‍പ് പേരന്റ് ലൈന്‍ ആരംഭിച്ച നോണ്‍ വയലന്‍സ് റസിസ്റ്റന്റ്‌റ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത് അക്രമ സ്വഭാവം പരമാവധി കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന് തന്നെയാണ്. സ്വഭാവ രൂപീകരണത്തില്‍ അക്രമവാസന ഒഴിവാക്കാന്‍ ഗാന്ധിജിയുടെ സിദ്ധാന്തങ്ങളാണ് ഈ സംഘടനാ അവലംബിക്കുന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആശയങ്ങളും ഇവര്‍ ഉപയോഗപ്പെടുത്തി വരികയാണ്.

വളരെ നീണ്ട പാഠപദ്ധതിയിലൂടെ കുട്ടികളിലെ സ്വഭാവ രൂപീകരണം ലക്ഷ്യമിടുന്ന പാരന്റ് ലൈന്‍ ഇവിടെ എത്തിയ കുട്ടികളില്‍ 90% പേരും നല്ല സ്വഭാവ ശീലങ്ങള്‍ പിന്തുടരുന്നതായി അവകാശപ്പെട്ടു.
പാരന്റ് ലൈന്‍ സേവനം ആവശ്യമുള്ളവര്‍ക്ക് 1890 927277 (Monday – Thursday -10 am to 9 pm; Friday – 10 am to 4 pm ) എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം എന്ന് അറിയിച്ചിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: