ആല്‍ക്കഹോള്‍ ഉപയോഗം ജനിതകരോഗങ്ങള്‍ക്കും കാരണമാകുന്നു

ഡബ്ലിന്‍: നിരന്തരമായ ആല്‍ക്കഹോള്‍ ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തെ മാത്രമല്ല ശാരീരിക പ്രവര്‍ത്തനങ്ങളെ മുഴുവനായി ക്രമരഹിതമാക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 1000 മരണങ്ങള്‍ മദ്യ ഉപയോഗം മൂലമാണെന്നും ഗവേഷണ സംഘം വ്യക്തമാക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത ഇല്ലാതാക്കുക, ജനനിരോഗം, നാഡീ വ്യവസ്ഥ തകരാറിലാവുന്നതോടെ നാഡീ കോശങ്ങളുടെ നിര്‍ജീവമായ അവസ്ഥ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ മദ്യ ഉപയോഗത്തിന്റെ സൃഷ്ടികളാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. മദ്യത്തിനടിമപ്പെടുന്നവര്‍ പ്രമേഹ രോഗികളായി മാറുന്ന പ്രവണതയും അയര്‍ലണ്ടില്‍ വര്‍ധിച്ചു വരുന്നതായി ഇവര്‍ ഓര്‍മ്മിപ്പിച്ചു.

ആല്‍ക്കഹോളിന്റെ അളവ് നിയന്ത്രിതമായ സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് ഉപയോഗിക്കുന്നതാണ് ഇതിനു പരിഹാരമായി ഈ വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടുന്നത്. 10 ഗ്രാം ശുദ്ധമായ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളാണ് സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് ആണായി ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്ക് ഒരാഴ്ചയില്‍ 11 സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക്സും, പുരുഷന്മാര്‍ക്ക് 17-ഉം എന്ന നിരക്കില്‍ ഉപയോഗിക്കാം. ശീതള പാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആല്‍ക്കഹോള്‍ നിരക്ക് കൃത്യമായി ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിനു ഹാനികരമാവില്ലെന്നും ഗവേഷകര്‍ ഉറപ്പു നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: