2016-ല്‍ ഭവന രഹിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു

ഡബ്ലിന്‍: ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ 7000 ഭവന രഹിതര്‍. ഇതില്‍ 3000 കുട്ടികള്‍ വീടില്ലാത്തവരായി തുടരുന്നു. 2016-ല്‍ നിരവധി ആക്ഷന്‍ പ്ലാനുകള്‍ ഭവനരഹിതര്‍ക്കായി ഒരുക്കിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്നു ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ശരിവയ്ക്കുന്നു. ക്രിസ്മസ് ഇടവേളകളില്‍ ജനങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ സമയത്തു റിപ്പോര്‍ട്ട് പുറത്തു വിട്ടതിനു പിന്നിലെ ഗൂഢ ലക്ഷ്യമെന്ന് ഫൈന്‍ ഗെയ്ല്‍ ആരോപിച്ചു.

ഡബ്ലിനിലും, കോര്‍ക്കിലെ വാടക നിയന്ത്രണ വിധേയമാക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭവന രഹിതരാകുന്നവരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഭവന മന്ത്രാലം വ്യക്തമാക്കി. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഈ പദ്ധതി ഗാല്‍വേ, ലീമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നീ നഗരങ്ങളില്‍ കൂടി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഐറിഷ് സര്‍ക്കാര്‍. വീടില്ലാത്തവര്‍ക്ക് വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വിമുഖത കാണിക്കുന്ന ഐറിഷ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ മറുപടി പറയുക തന്നെ ചെയ്യുമെന്ന് ഫൈന്‍ ഗെയ്ല്‍ വക്താവ് ഈ റിപ്പോര്‍ട്ടിന്മേല്‍ പ്രതീകരണം നടത്തി.

Share this news

Leave a Reply

%d bloggers like this: