പെന്‍ഷന്‍ നിയമങ്ങള്‍ പുതുക്കി പണിയാനൊരുങ്ങി അയര്‍ലന്‍ഡ്

ഡബ്ലിന്‍: രാജ്യത്തെ പൊതുമേഖലയെയും സ്വകാര്യ മേഖലകളെയും ഒന്നിച്ചു നിര്‍ത്തി പുതിയ പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ നടത്താനൊരുങ്ങുകയാണ് അയര്‍ലന്‍ഡ്. ജോലിയില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വിശ്രമിക്കാനും 65 വയസിനു ശേഷവും ജോലിയില്‍ തുടരേണ്ടവര്‍ക്ക് തുടരാനും അനുമതി നല്‍കുന്നതാണ് നിലവില്‍ വരാനിരിക്കുന്ന നിയമത്തിന്റെ കാതലായ വശം. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ജോലിക്കാര്‍ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കാനും, പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ ചെലവിടുന്ന തുക കുറച്ചു കൊണ്ട് വരാനും നിര്‍ദിഷ്ട പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.

ജോലിയില്‍ നിന്നും നേരത്തെ പിരിയുന്നവര്‍ക്ക് അതനുസരിച്ചു പെന്‍ഷന്‍ തുകയില്‍ കുറവ് അനുഭവപ്പെടും. 65 വയസിനു ശേഷമുള്ള നിര്‍ബന്ധിതമായ വിരമിക്കല്‍ രാജ്യത്തെ പല സ്ഥാപനങ്ങളും ശ്രമിക്കുന്നതായി പരാതി ലഭിച്ചുവെന്നു സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വാര്‍ദ്ക്കര്‍ അറിയിച്ചു.

തൊഴില്‍ ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള സുപ്രധാനമായ മറ്റൊരു തീരുമാനവും ഈ പദ്ധതിയില്‍ ഉള്‍പെട്ടിട്ടുണ്ട്. അതായത് കൃത്യമായ പൊതു കാരണം കൂടാതെ തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നത് നിയമ  വിരുദ്ധമായിരിക്കും. നിലവില്‍ അയര്‍ലണ്ടിലെ സ്റ്റേറ്റ് പെന്‍ഷന്‍ 66 ആണെന്നിരിക്കെ 2021-ല്‍ ഇത് 67-ഉം 2028-ല്‍ 68-ഉം വയസായി ഉയര്‍ത്താനാണ് തീരുമാനം.

Share this news

Leave a Reply

%d bloggers like this: