ചിലിയില്‍ വന്‍ തീപിടുത്തം; കത്തിയെരിഞ്ഞത് 100 വീടുകള്‍

സാന്‍ഡിയാഗോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 100 വീടുകള്‍ കത്തി നശിച്ചു. പടിഞ്ഞാറന്‍ ചിലിയിലെ വല്‍പരായിസോ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് 400-ലധികം പേരെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.

മത്സ്യത്തൊഴിലാളികളുടെ ക്ലബ്ബില്‍ നിന്നുമാണ് തീ പടര്‍ന്നത്. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ഇത്രയും പടരാന്‍ കാരണം. തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

50 ഹെക്ടറോളം (123 ഏക്കറോളം) സ്ഥലത്തെ മരങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സുരക്ഷയെ കരുതി 47,000-ത്തോളം ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. മുന്‍പ് 2015 മാര്‍ച്ചിലുണ്ടായ കാട്ടുതീയില്‍ ഇവിടെയുണ്ടായ കാട്ടുതീയില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 4,500 പേരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

എ എം

 

Share this news

Leave a Reply

%d bloggers like this: