മനുഷ്യ ശരീരത്തില്‍ പുത്തന്‍ അവയവം കണ്ടെത്തി ഐറിഷ് ശാസ്ത്രജ്ഞന്‍

നിഗൂഢമായ മനുഷ്യശരീരത്തിന്റെ രഹസ്യങ്ങളുടെ അറയില്‍ ഒരു പുത്തന്‍ അവയവം കൂടി കണ്ടെത്തി. അയര്‍ലന്‍ഡിലെ ലിമെറിക് സര്‍വകലാശാലാ ആശുപത്രിയിലെ ഡോ. ജെ. കാല്‍വിന്‍ കോഫെയാണ് ഇതുവരെ കണ്ടെത്താതിരുന്ന ഒരവയവം മനുഷ്യശരീരത്തില്‍ ഉള്ളതായി കണ്ടെത്തിയത്. മെസെന്ററി ( Mesentery ) എന്നാണു പുതിയ അവയവത്തിനു ഇവര്‍ പേരിട്ടത്. ശാസ്ത്രത്തിനു പിടികൊടുക്കാതെ ഇക്കാലമത്രയും ഒളിച്ചിരുന്ന ആ അവയവത്തെ കുറിച്ചുള്ള കൂടുതല്‍ പഠനത്തിലാണ് ഡോ. ജെ. കാല്‍വിന്‍ കോഫെയും സംഘവും.മെസെന്ററി ശരീരത്തില്‍ ദഹനവ്യവസ്ഥയുടെ ഭാഗമായുള്ള ഒരവയവമാണ്. ശരീരത്തില്‍ ഇതിന്റെ ധര്‍മം എന്തെന്നതിനെ കുറിച്ചാണ് ഇപ്പോള്‍ പഠനം നടക്കുന്നത്. ഇതിന്റെ ഘടനയും രൂപവും ശാസ്ത്രലോകത്തിനു വ്യക്തമായതായാണ് വിവരം. ഇതിന്റെ പ്രവര്‍ത്തനം മനസിലാക്കിയാല്‍ അത് ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്ന രോഗ ചികിത്സയില്‍ വലിയ നേട്ടമുണ്ടാക്കും. മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കുകയും ആന്തരികാവയവഘടന വരയ്ക്കുകയും ചെയ്ത ലിയനാഡോ ഡാ വിഞ്ചി 1508 ല്‍ മെസെന്ററിയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാലംവരെയും അവയവമായി പരിഗണിച്ചിരുന്നില്ല.ഇരട്ട കവചമുള്ള ഈ അവയവം ആമാശയ ക്യാവിറ്റിയോടു ചേര്‍ന്നാണു കാണപ്പെടുന്നത്. ആമാശയ ഭിത്തിയോട് കുടല്‍ ചേരുന്നത് ഈ അവയവത്തിന്റെ സ്ഥാനത്തുനിന്നാണ്. 2012ല്‍ത്തന്നെ കൊഫെയ്ക്ക് ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ സൂക്ഷ്മ പരിശോധനകളിലൂടെയാണ് പുതിയ അവയവത്തിന്റെ കണ്ടുപിടുത്തം സ്ഥിരീകരിക്കപ്പെട്ടത്.
എ എം

 

Share this news

Leave a Reply

%d bloggers like this: